'കെ.എ. സിദ്ദീഖ് ഹസൻ അക്ഷരസ്മൃതി' പ്രകാശനം ചെയ്തു
text_fieldsകോഴിക്കോട്: പ്രബോധനം വാരിക പുറത്തിറക്കിയ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ അക്ഷരസ്മൃതി പുസ്തക പ്രകാശനം കോഴിേക്കാട്ടു നടന്നു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഹസെൻറ മാനുഷികസേവന പദ്ധതികളുടെ തുടർച്ച ഉറപ്പാക്കുമെന്ന് ആരിഫലി പറഞ്ഞു. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് എജ്യുക്കേഷൻ ഹബ്ബ്, അവശതയനുഭവിക്കുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും എൻ.ജി.ഒക്കും സിദ്ദീഖ് ഹസെൻറ പേരിൽ പുരസ്കാരം, വിദ്യാർഥികൾക്ക് സ്കോളർഷിപ് തുടങ്ങിയവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പുരുഷായുസ്സിൽ ചെയ്യാവുന്ന പരമാവധി സൽകർമങ്ങൾ ചെയ്താണ് സിദ്ദീഖ് ഹസൻ വിട പറഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിദ്ദീഖ് ഹസനാൽ സ്വാധീനിക്കപ്പെട്ട വ്യത്യസ്ത മേഖലയിലുള്ള 140ഓളം പേരുടെ ഓർമക്കുറിപ്പുകളാണ് പ്രബോധനം പുറത്തിറക്കിയത്.
ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടുകളെ നവീകരിച്ച നേതാവായിരുന്നു സിദ്ദീഖ് ഹസനെന്ന് എഴുത്തുകാരൻ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് പൊതുസ്വീകാര്യനായ അമീറായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഇസ്ലാമികപ്രസ്ഥാനത്തിെൻറ സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കാനും എല്ലാ മനുഷ്യർക്കും സേവനമെത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് തെളിയിക്കാനും സിദ്ദീഖ് ഹസന് സാധിച്ചതായി മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. പി.സി അൻവർ, പി.കെ. അഹമ്മദ്, നഹാസ് മാള, ടി. മുഹമ്മദ് വേളം, കെ.എ ഫസലുറഹ്മാൻ, ടി.കെ. ഉബൈദ് എന്നിവർ സംസാരിച്ചു. ഡോ. കൂട്ടിൽ മുഹമ്മദലി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.