ഓർമകൾക്ക് രുചി പകർന്ന് 'കാസിക്ക' യാത്രയായി
text_fieldsമാന്നാർ: ആറുപതിറ്റാണ്ടിലേറെയായി നാടിെൻറ സ്നേഹമുഖമായ കാസിംകുഞ്ഞ് ഓർമയായി. കുട്ടമ്പേരൂർ മുട്ടേൽ ചിറക്കൽ പുത്തൻപറമ്പിൽ കാസിംകുഞ്ഞ് (88) എന്ന 'കാസിക്ക' ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
മുട്ടേൽ ക്രൈസ്തവ ദേവാലയത്തിന് സമീപെത്ത കാസിക്കയുടെ ചായക്കടയിൽ പുലർച്ചമുതൽ ചൂടു ചായയും മുളങ്കുറ്റിയിൽ പാകംചെയ്തെടുത്ത ആവിപറക്കുന്ന പുട്ടും പപ്പടവുമൊക്കെ കഴിക്കാൻ ആളുകളുടെ തിരക്കായിരുന്നു. പ്രായഭേദമന്യേ എല്ലാവർക്കും 'കാസിക്ക'യാണ്. സമകാലിക രാഷ്ട്രീയ സാമൂഹികവിഷയങ്ങൾ ചൂടോടെ ചർച്ചയാകുന്നതും ഇവിടെയാണ്.
കാസിംകുഞ്ഞും പത്നി കുൽസുമ്മയും ആയിരുന്നു ചായക്കടയിലെ ഓൾ ഇൻ ഓൾ. കായംകുളം മുതലാളി എന്നറിയപ്പെട്ടിരുന്ന പരേതനായ അലിമാസ് മുഹമ്മദ്കുഞ്ഞ് തുടങ്ങിവെച്ച ചായക്കട മകൻ കാസിംകുഞ്ഞിലൂടെ തുടർന്നു.
പ്രദേശത്തെ ഓരോ കുടുംബത്തിലെയും വിശേഷങ്ങളിലും ചടങ്ങുകളിലും നാനാജാതി മതസ്ഥരും പിതാവ് 'കായംകുളം മുതലാളി'ക്ക് നൽകിയിരുന്ന കാരണവരുടെ സ്ഥാനം കാസിക്കക്കും നൽകിയിരുന്നു. ആറുമാസംമുമ്പ് പ്രായത്തിെൻറ അവശതകളാൽ ചായക്കട നിർത്തിയെങ്കിലും നാട്ടുകാരുമായുള്ള ആത്മബന്ധം മരണനാൾവരെ കാത്തുസൂക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.