മൂന്നാറിനെ കാമറയിലാക്കാൻ ഇനി കുട്ടിയാപിള്ള ഇല്ല
text_fieldsതിങ്കളാഴ്ച വൈകീട്ട് ആറ്മണിയോടെ ബംഗളൂരുവിൽ വച്ചാണ് മരണം. പള്ളിവാസലിൽ ജനിച്ച ഇദ്ദേഹം മൂന്നാറിനെ പുറം ലോകത്ത് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. തമിഴ് പത്രമായ ദിനമലരിെൻറ മൂന്നാർ ലേഖകനും ഫോട്ടോ ഗ്രാഫറുമായാണ് പൊതുരംഗത്ത് എത്തിയത്. മൂന്നാറിനെക്കുറിച്ച വാർത്തയും ചിത്രങ്ങളും തമിഴ്നാട്ടിലടക്കം ജനങ്ങളിൽ എത്തിക്കാനാണ് ഏറെശ്രമിച്ചത്.
കുട്ടിയാപിള്ള പകർത്തിയ മൂന്നാർ ചിത്രങ്ങൾ രാജ്യത്തിനകത്തും പുറത്തും ആളുകൾ സൂക്ഷിക്കുന്നുണ്ട്. ഇടുക്കി ഡി.ടി.പി.സി 1993ൽ നടത്തിയ ടൂറിസം ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. തമിഴ്നാട്ടിൽ ജയലളിത ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച ബോഡിനായ്ക്കന്നൂരിൽ ചിത്രമെടുത്തതും ഇദ്ദേഹമാണ്.കോൺഗ്രസ് പ്രവർത്തകനായിരുന്നപ്പോഴും എല്ലാപാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായി. ഒരു തവണ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുകയും ചെയ്തു. വലിയ രണ്ട് വാഹനാപകടങ്ങളിൽ മരണമുഖത്തുനിന്ന് കഷ്്ടിച്ച് രക്ഷപ്പെട്ടയാളാണ് കുട്ടി.കഴിഞ്ഞ മാസം ഭാര്യയുടെ ചികിൽസാർഥം ബംഗളൂരുവിന് പോയ കുട്ടിയാപിള്ളക്ക് കോവിഡ് ബാധിച്ചതാണ് മരണ കാരണമായത്. ബംഗളൂരുവിലുള്ള മകൾ യോഹിണിക്ക് ഒപ്പമായിരുന്നു താമസം. അമേരിക്കയിലുള്ള മകൾ മൃണാളിനി എത്തിയശേഷം സംസ്കാരം നടക്കും. വേലമ്മാൾ ആണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.