Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഎം.എൻ:...

എം.എൻ: കുഴല്‍മന്ദത്തി​െൻറ സ്വന്തം എം.എല്‍.എ

text_fields
bookmark_border
എം.എൻ: കുഴല്‍മന്ദത്തി​െൻറ സ്വന്തം എം.എല്‍.എ
cancel

കുഴല്‍മന്ദം: മുന്‍ എം.എല്‍.എ എം. നാരായണ‍​െൻറ നിര്യാണത്തോടെ കുഴൽമന്ദത്തിന് നഷ്​ടമായത് സ്വന്തം നേതാവിനെ. പാര്‍ട്ടിപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തെ എം.എന്‍. എന്നാണ് വിളിച്ചിരുന്നത്. 1991 മുതല്‍ 2001 വരെ കുഴല്‍മന്ദം എം.എല്‍.എ ആയിരുന്നു. 1991ല്‍ 7718, 1996ല്‍ 10496 വോട്ടുമാണ് ഭൂരിപക്ഷം. 1991ല്‍ കോണ്‍ഗ്രസിലെ എം. അയ്യപ്പന്‍ മാസ്​റ്റർ, 1996ല്‍ എം.വി. സുരേഷ് എന്നിവരായിരുന്നു എതിരാളികള്‍.

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തും എരിമയൂര്‍, തരൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. എതിരാളികള്‍ പോലും അംഗീകരിക്കുന്നതായിരുന്നു അദ്ദേഹത്തി‍െൻറ ലാളിത്യം.

ബസുകളില്‍ സഞ്ചരിച്ച് കവലകളിലെ ചായക്കടകളില്‍നിന്ന് ചായ കുടിച്ച് അവിടെയുള്ളവരോട് കുശലാന്വേഷണം നടത്തിയ നേതാവ്​. രാഷ്​ട്രീയ പ്രവര്‍ത്തകനായും നിയമസഭ സമാജികനായും മണ്ഡലത്തില്‍ സജീവമായിരുന്നു. കുഴല്‍മന്ദം ഗവ. ഐ.ടി.ഐ, കോട്ടായി മങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാളിയാവ് പാലം എന്നിവ അദ്ദേഹത്തി‍െൻറ വികസനപ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം.

കാലാവധി പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍ സമയ രാഷ്​ട്രീയപ്രവര്‍ത്തകനായി മാറി. സി.പി.എം പാലക്കാട് ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് അര്‍ബന്‍ കോ ഓപറേറ്റിവ് ബാങ്കി‍െൻറ ചെയര്‍മാനായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuzhalmannamM Narayanan
News Summary - kuzhalmannam's own MLA M Narayanan
Next Story