കൊണ്ടവനെയും കണ്ടവനെയും ചിരിപ്പിച്ച വരകൾ
text_fieldsകൊച്ചി: പൊളിറ്റിക്കൽ കാർട്ടൂണുകളുടെ കുലപതിയായിരുന്നു യേശുദാസൻ. അദ്ദേഹത്തിെൻറ കാർട്ടൂണുകൾ കൊണ്ടവനെയും കണ്ടവനെയും ഒരുപോലെ ചിരിപ്പിച്ചു. ഇ.എം.എസും കെ.കരുണാകരനും ഇ.കെ. നായനാരും അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിെൻറ ശരങ്ങൾ ഏറ്റുവാങ്ങിയെങ്കിലും അവരെല്ലാം ആക്ഷേപഹാസ്യം ആസ്വദിച്ചു.
ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ ചരിത്രത്തെക്കൂടിയാണ് യേശുദാസൻ വരകളിലൂടെ കോറിയിട്ടത്. മുതിർന്നവരുടെയും കുട്ടികളുടെയും മനസ്സിൽ ഒരുപോലെ കാർട്ടൂൺ എത്തിക്കാനും ജനകീയമാക്കാനും കഴിഞ്ഞു. വിമർശനം ഉയർത്തുന്നതോടൊപ്പം വിഷയത്തെക്കുറിച്ച് ജനമനസ്സുകളിൽ ഗൗരവമേറിയ ചിന്തക്ക് വിത്തുപാകുകയും ചെയ്ത യേശുദാസെൻറ കാർട്ടൂണുകളിൽ വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും പ്രത്യേകതയായി. കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിെൻറ കലഹങ്ങളുടെ കാലത്ത് രാഷ്ട്രീയ നേതാക്കൾ, ഉപജാപക്കാർ, ചരടുവലിക്കാർ തുടങ്ങിയവരെല്ലാം യേശുദാസെൻറ പേനത്തുമ്പിൽ നിറഞ്ഞാടി.
ഒന്നും രണ്ടും പേരല്ല പലപ്പോഴും അദ്ദേഹത്തിെൻറ കാർട്ടൂണിൽ കഥാപാത്രങ്ങളായെത്തിയത്. പലപ്പോഴും രാഷ്ട്രീയരംഗത്തെ ഒരു കൂട്ടം കളിക്കാരെ അദ്ദേഹം അണിനിരത്തി. ഏത് മുഖത്തിെൻറയും രൂപവൈവിധ്യത്തിലായിരുന്നു നോട്ടം തറച്ചത്. അത് വരകളിൽ പ്രതിഫലിപ്പിക്കാനുള്ള അസാമാന്യ സാമർഥ്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.