Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2022 12:19 PM IST Updated On
date_range 1 Sept 2022 12:22 PM ISTമേരി റോയി സ്ത്രീകളുടെ സ്വത്തവകാശത്തിന് നിയമപോരാട്ടത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ വ്യക്തി -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: വിദ്യാഭ്യാസ - വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ മേരി റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്ത്രീകളുടെ സ്വത്തവകാശത്തിനു വേണ്ടിയുള്ള നിയമപോരാട്ടത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ വ്യക്തിയാണ് മേരി റോയി എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമത്തിൽ നടത്തിയ ഇടപെടലാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. 1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെയാണ് നിയമ പോരാട്ടം നടത്തിയത്. ആ നിയമം അസാധുവാണെന്ന് ഈ കേസിൽ സുപ്രീംകോടതി 1986-ൽ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story