എം.എം. ലോറൻസ്: ത്യാഗോജ്ജ്വല ജീവിതം
text_fieldsകേരളത്തിലെ വലിയ വിപ്ലവ പ്രവർത്തനങ്ങൾക്കുമുന്നിൽ നിന്ന സഖാവ് ലോറൻസിന്റെ ജീവിതവും രാഷ്ട്രീയവും എന്നും എന്നെ പോലുള്ളവർക്ക് പ്രചോദനമായിരുന്നു. പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം ചെറുപ്പത്തിലേ ധൈര്യപൂർവമായ നിലപാടുകൾ സ്വീകരിച്ചു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം പോലെയുള്ള സാഹസിക സംഭവങ്ങളിൽ പങ്കാളിയായി. അതിന്റെ പേരിലുൾപ്പെടെ ദീർഘകാലം ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങി.
തിരു-കൊച്ചി സംസ്ഥാനമായിരിക്കുമ്പോഴും പിന്നീട് കേരളമായപ്പോഴും പാർട്ടിയെ വളർത്തുന്നതിൽ നിർണായക പ്രവർത്തനങ്ങൾ നടത്തി.യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും എം.എം. ലോറൻസ് പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി പൊതുപ്രവർത്തനത്തിലേക്കെത്തുകയും അനീതികൾക്കെതിരെയുള്ള സമരത്തീച്ചൂളയിലേക്ക് എടുത്തുചാടുകയുമായിരുന്നു.
പൂർണമായും പാർട്ടി ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സമർപ്പണ മനസ്സോടെയുള്ള ഈയൊരു പ്രവർത്തനം ഇന്ന് വിരളമായി മാത്രം കാണാൻ കഴിയുന്ന കാര്യമാണ്. പാർട്ടിക്കും സമൂഹത്തിനും വേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയിരുന്ന പഴയ തലമുറയിലെ വളരെ ചുരുക്കം ചിലരിൽ ഉൾപ്പെടുന്നയാളാണ് സഖാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.