എൻ. രാജേഷ് ആദരിക്കപ്പെടുന്ന വ്യക്തിത്വം –എം.െഎ. അബ്ദുൽ അസീസ്
text_fieldsവെള്ളിമാട്കുന്ന്: സങ്കീർണ വിഷയങ്ങളിൽപോലും പക്വമായ ഇടപെടലുകൾ നടത്താനുള്ള എൻ. രാജേഷിെൻറ കഴിവുകൾ ഏറെ പ്രശംസനീയമായിരുന്നുവെന്ന് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. മികച്ച പത്രപ്രവർത്തകനായിരുന്ന എൻ. രാജേഷ് സഹപ്രവർത്തകർക്കുവേണ്ടിയുള്ള ആത്മാർഥ പ്രവർത്തനങ്ങൾ നടത്തുമ്പോഴും സ്ഥാപനത്തിെൻറ ഉന്നതിക്ക് ശ്രമിച്ചു എന്നത് ഏറെ അഭിനന്ദനാർഹമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമം ന്യൂസ് എഡിറ്റർ എൻ. രാജേഷിെൻറ നിര്യാണത്തിൽ മാധ്യമം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനക്കാർക്കിടയിൽ മാധ്യമത്തിന് പൊതുശ്രദ്ധ നേടുന്നതിന്, പ്രത്യേകിച്ച് മാധ്യമം സ്പോർട്സ് പേജിന് ആദ്യകാലം മുതൽ ഏറെ പ്രചാരം നേടുന്നതിൽ എൻ. രാജേഷ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. പബ്ലിഷർ ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ വി.ടി. അബ്ദുല്ലകോയ, സി.ഇ.ഒ പി.എം. സാലിഹ്, അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ്,മാർക്കറ്റിങ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, സീനിയർ ന്യൂസ് എഡിറ്റർ ബി.കെ. ഫസൽ, ന്യൂസ് എഡിറ്റർ എം. ഫിറോസ് ഖാൻ, ഡി.ടി.പി സൂപ്പർവൈസർ പി. സാലിഹ്, കോഴിക്കോട് ബ്യൂറോ ചീഫ് ഉമർ പുതിയോട്ടിൽ, വയനാട് ബ്യൂറോ ചീഫ് വി. മുഹമ്മദലി, ആലപ്പുഴ ബ്യൂറോ ചീഫ് വി.ആർ. രാജമോഹൻ, ചീഫ് ഫോട്ടോഗ്രാഫർ എൻ.കെ. മുഹമ്മദ് ഹാരിസ്, ചീഫ് സബ് എഡിറ്റർ വി. ഹാഷിം, സീനിയർ സബ് എഡിറ്റർ വി.പി. റജീന, പി.ആർ അസി. മാനേജർ പി. അബ്ദുറഹ്മാൻ, മലപ്പുറംയൂനിറ്റ് സീനിയർ റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ) വി. ഹാരിസ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം സമാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.