ബസപകടത്തിൽ മരിച്ച ജയിംസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; പ്രതിശ്രുതവധു ആൻസിയുടെ സംസ്കാരം നാളെ
text_fieldsചെങ്ങന്നൂർ (ആലപ്പുഴ): എം.സി റോഡിൽ ഇടിഞ്ഞില്ലം പെരുന്തുരുത്തിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ ജയിംസ് ചാക്കോയുടെ (31) സംസ്കാരം നടന്നു. ഞായറാഴ്ച രാവിലെ 11.30ഓടെ നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചു.
വൈകീട്ട് നാലോടെ ചെങ്ങന്നൂർ അങ്ങാടിക്കൽ, കുറത്തിയാറ സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടക്കി. ശനിയാഴ്ച സി.എസ്.ഐ മധ്യമേഖല ഇടവക ബിഷപ് ഡോ. സാബു കെ. ചെറിയാൻ വീട്ടിലെത്തി അേന്ത്യാപചാരം അർപ്പിച്ചിരുന്നു.
ജയിംസിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പ്രതിശ്രുതവധു വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ ആൻസിയുടെ (26)സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പുലക്കടവ് സെൻറ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടക്കും. പള്ളിയിലെ യുവജന വിഭാഗം സെക്രട്ടറികൂടിയായിരുന്ന ആൻസിയുടെ മാതാവ് ലീലാമ്മ ദുബൈയിൽനിന്ന് ഞായറാഴ്ച വീട്ടിലെത്തി.
സഹോദരൻ അഖിൽ ദുബൈയിൽ പോയിട്ട് ഒരുമാസമേ ആയിരുന്നുള്ളൂ. തിങ്കളാഴ്ച നാട്ടിലെത്തും. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.