Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഅ​ധ‍്യാ​പ​ക​ന്‍റെ...

അ​ധ‍്യാ​പ​ക​ന്‍റെ വി​യോ​ഗം താ​ങ്ങാ​നാ​വാ​തെ അ​വ​ർ വി​തു​മ്പി; വി​ട പ​റ​ഞ്ഞ​ത് ​ മി​ക​ച്ച പ​രി​ശീ​ല​ക​ൻ

text_fields
bookmark_border
Native was saddened by the death of sports teacher Muhammed Najib
cancel
camera_alt

നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ അ​ധ്യാ​പ​ക​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ വിതുമ്പുന്നു

നി​ല​മ്പൂ​ർ: ജ​ന്മം കൊ​ണ്ട് ക​ണ്ണൂ​രുകാ​ര​നാ​ണെ​ങ്കി​ലും ക​ർ​മം കൊ​ണ്ട് നി​ല​മ്പൂ​രു​കാ​ര​നാ​യി മാ​റി​യ കാ​യി​കാ​ധ‍്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റെ മ​ര​ണം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

മൈ​ലാ​ടി പാ​ല​ത്തി​ന് താ​ഴെ ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍പെ​ട്ട ബ​ന്ധു​ക്ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദ് ന​ജീ​ബ് മു​ങ്ങി​മ​രി​ച്ച​ത്. സ്ഥി​ര​മാ​യി ഇ​തേ സ്ഥ​ല​ത്ത് കു​ളി​ക്കു​ക​യും നീ​ന്തു​ക​യും ചെ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ങ്ങി​മ​ര​ണം ഞെ​ട്ട​ലാ​യി. 11 വ​ർ​ഷ​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ‍്യം നാ​ടി​ന് ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ളാ​ണ് സ​മ്മാ​നി​ച്ച​ത്. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി വ​നി​ത ബേ​സ്​​ബാ​ള്‍ ടീം ​മാ​നേ​ജ​ര്‍ കൂ​ടി​യാ​ണ്.

2010ലാ​ണ് നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജി​ല്‍ കാ​യി​കാ​ധ്യാ​പ​ക​നാ​യി പ്ര​വേ​ശി​ച്ച​ത്. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് കോ​ള​ജി​നെ പെ​രു​മ​യി​ലെ​ത്തി​ച്ചു. 2018ല്‍ ​യു.​എ.​ഇ തൈ​ക്വാ​ൻ​ഡോ ഐ.​ടി.​എ​ഫ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കോ​ള​ജി​ന് ഗോ​ള്‍ഡ് മെ​ഡ​ല്‍ നേ​ടി​ക്കൊ​ടു​ത്തു. കോ​ള​ജി​ലെ ര​ണ്ടു വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്ക് ദേ​ശീ​യ ജൂ​നി​യ​ര്‍ ടീ​മി​ലേ​ക്ക് സെ​ല​ക്​​ഷ​നും ല​ഭി​ച്ചു. സം​സ്ഥാ​ന സോ​ഫ്റ്റ്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ജി​ല്ല ചാ​മ്പ്യ​ന്മാ​രാ​യി. ജി​ല്ല ബേ​സ്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ അ​മ​ല്‍ കോ​ള​ജ് ജേ​താ​ക്ക​ളാ​യി.

ജി​ല്ല വ​നി​ത ബേ​സ്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ് അ​മ​ല്‍ കോ​ള​ജ് നേ​ടി​യ​തും ന​ജീ​ബി​ന്‍റെ പ​രി​ശീ​ല​ന മി​ക​വി​ലാ​ണ്. ജി​ല്ല സോ​ഫ്റ്റ്‌​ബാ​ള്‍ പു​രു​ഷ ചാ​മ്പ്യ​ന്‍ഷി​പ്, ജി​ല്ല നെ​റ്റ്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ് എ​ന്നി​വ​യി​ല്‍ ഫ​സ്റ്റ് റ​ണ്ണ​റ​പ്പ് ആ​യി. സീ​നി​യ​ര്‍ ഡി​സ്ട്രി​ക്ട് തൈ​ക്വാ​ന്‍ഡോ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ങ്ക​ല മെ​ഡ​ലും കോ​ള​ജ് നേ​ടി.

നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ച​ന്ത​ക്കു​ന്ന് വെ​ളി​യം​തോ​ട് ചാ​രം​കു​ള​ത്തെ വീ​ട്ടി​ലും പി​ന്നീ​ട് അ​മ​ല്‍ കോ​ള​ജി​ലും പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ച്ചു. കോ​ള​ജ് കാ​മ്പ​സി​ല്‍ ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്‌​കാ​ര​ത്തി​ന് എം.​എം. ന​ദ്‌​വി നേ​തൃ​ത്വം ന​ല്‍കി. പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി, ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം, ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍, കൗ​ണ്‍സി​ല​ര്‍മാ​ര്‍, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി കാ​യി​ക വി​ഭാ​ഗം അ​ധി​കൃ​ത​ര്‍, അ​ധ്യാ​പ​ക സു​ഹൃ​ത്തു​ക​ള്‍, രാ​ഷ്ട്രീ​യ, സ​ന്ന​ദ്ധ, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ര്‍പ്പി​ക്കാ​നെ​ത്തി. മൃ​ത​ദേ​ഹം രാ​ത്രി​യോ​ടെ ക​ണ്ണൂ​ർ പ​ള്ളി​യാ​മൂ​ല ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി.

അ​നു​ശോ​ചി​ച്ചു

നി​ല​മ്പൂ​ർ: അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൽ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, യൂ​നി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ക്കീ​ർ ഹു​സൈ​ൻ, പ്ര​ഫ. അ​ക്ബ​റ​ലി, പ്ര​ഫ. അ​ഷ്റ​ഫ്, ഡോ. ​ബി​നോ​യ്, ഡോ. ​ഹ​രി​ദ​യാ​ൽ, ഡോ. ​സു​ധീ​ർ​കു​മാ​ർ, ഡോ. ​സ​ലാം ക​ണ്ണി​യ​ൻ, ഡോ. ​രാ​ജേ​ഷ്, ഷു​ക്കൂ​ർ ഇ​ല്ല​ത്ത്, ഡോ. ​ദി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports teacher
News Summary - Native was saddened by the death of sports teacher Muhammed Najib
Next Story