ജനനേതാവിന് യാത്രാമൊഴി
text_fieldsഇരവിപുരം: ജനനേതാവിന് നാട് യാത്രാമൊഴി നൽകി. വ്യാഴാഴ്ച പുലർച്ച മരിച്ച മുൻ എം.എൽ.എയും മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറിയും ഫാത്തിമ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ് ചെയർമാനുമായ ഡോ. എ. യൂനുസ് കുഞ്ഞിന് നാടിന്റെ യാത്രാമൊഴി.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മണക്കാട് കോളജ് നഗറിലുള്ള വസതിയിലെത്തിച്ച മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം പത്തു മണിയോടെ യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ പൊതുദർശനത്തിന് വെച്ചു. ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ പല സമയങ്ങളിലായി അന്ത്യാഞ്ജലികൾ അർപ്പിക്കാനെത്തി.
പൊതുദർശനത്തിനിടെ വിവിധ സമയങ്ങളിലായി നടന്ന മയ്യിത്ത് നമസ്കാരത്തിന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വൈ.എം. ഹനീഫാ മൗലവി, ഹദിയത്തുള്ള തങ്ങൾ, കെ.ടി. ജലീൽ, ജഹ്ഫർ ബാഫക്കി തങ്ങൾ, അബ്ദുൽ വാഹിദ് ദാരിമി, ഷിഹാബുദീൻ മൗലവി, അബ്ദുൽ ജലീൽ മൗലവി, ബദറുദ്ദീൻ മൗലവി കണിയാപുരം, അബ്ദുൽ ഷുക്കൂർ റഷാദി, ഡോ. മൺസൂർ ഹുദവി, അഹമ്മദ് കബീർബാഖവി, മുഹ്സിൻ കോയാ തങ്ങൾ എന്നിവർ നേതൃത്വം നൽകി. കലക്ടർ അഫ്സാന പർവീൺ മുഖ്യമന്ത്രിക്കുവേണ്ടി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
മന്ത്രി കെ.എൻ. ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം. നൗഷാദ്, ഡോ. സുജിത് വിജയൻപിള്ള, പി.സി. വിഷ്ണുനാഥ്, ടി.വി. ഇബ്രാഹിം, കെ.പി.എ. മജീദ്, മുൻ മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, ബാബു ദിവാകരൻ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ല അസി. സെക്രട്ടറി അഡ്വ.ജി .ലാലു, കരകൗശല വികസനകോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, മുൻ എം.എൽ.എമാരായ ടി.എ. അഹമ്മദ് കബീർ, ജി. പ്രതാപവർമ തമ്പാൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഇ.കെ. സിറാജ്, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ല പ്രസിഡന്റ് അഡ്വ. സജീബ്, ജനറൽ സെക്രട്ടറി ഡോ. അശോക് ശങ്കർ, വൈസ് പ്രസിഡന്റ് സലിം മൂലയിൽ, ട്രഷറർ ഇസ്മയിൽ ഖനി, മുസ്ലിംലീഗ് നേതാവ് ബീമാപള്ളി റഷീദ്, മെഡിസിറ്റി ചെയർമാൻ വെഞ്ഞാറമൂട് സലാം, വിമലഹൃദയ സ്കൂളിലെ സിസ്റ്റർ നോമാ മേരി, ലാറ്റി മേരി, ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്. പ്രസാദ്, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, വിപിനചന്ദ്രൻ, കേരള കോൺഗ്രസ് -എം സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, ആദിക്കാട് മധു, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, സജി ഡി. ആനന്ദ്, അഡ്വ. എ. ഷാനവാസ് ഖാൻ, കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
യൂനുസ് കുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചനം
കൊല്ലം: മുൻ എം.എൽ.എയും മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയുമായിരുന്ന എ. യൂനുസ് കുഞ്ഞിന്റെ നിര്യാണത്തിൽ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
ജില്ലയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, വാണിജ്യ-വ്യാപാര മേഖലകളിലെ സജീവ സാന്നിധ്യവും നേതൃത്വവുമായിരുന്ന യൂനുസ് കുഞ്ഞിന്റെ വേര്‍പ്പാട് പൊതുരംഗത്തിന് കനത്തനഷ്ടമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു. യു.ഡി.എഫിന് കരുത്തുറ്റ നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമാണ് അദേഹമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. യൂനുസ് കുഞ്ഞ് സഹൃദയനായ പൊതുപ്രവർത്തകനായിരുന്നെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. സമൂഹത്തിനും സമുദായത്തിനും തീരാനഷ്ടമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, കടയ്ക്കൽ ജുനൈദ് എന്നിവര്‍ അനുശോചിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന് വേണ്ടി പള്ളികളില്‍ മയ്യിത്ത് നമസ്കരിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്ന് അവര്‍ അഭ്യർഥിച്ചു.
ജില്ലയിൽ യു.ഡി.എഫിന്റെ കെട്ടുറപ്പിനും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുതിർന്ന നേതാവാണ് യൂനുസ് കുഞ്ഞെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.
യൂനുസ് കുഞ്ഞിന്റെ നിര്യാണത്തിൽ ജമാഅത്ത ഇസ്ലാമി ജില്ല സമിതി അനുശോചിച്ചു. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് പ്രസിഡന്റ് ഇ.കെ. സിറാജ്, സെക്രട്ടറി ഡോ. ടി.ഇ. അയൂബ് ഖാൻ എന്നിവർ പറഞ്ഞു. കൊല്ലത്തെ സാമൂഹിക ജീവിതത്തിന് വലിയ നഷ്ടമാണ് യൂനുസ് കുഞ്ഞിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ല പ്രസിഡന്റ് അഡ്വ. സജീബ്, ജനറൽ സെക്രട്ടറി ഡോ. അശോക് ശങ്കർ, വൈസ് പ്രസിഡന്റ് സലീം മൂലയിൽ, ട്രഷറർ ഇസ്മായിൽ ഖനി എന്നിവർ പങ്കെടുത്തു.
എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ഡോ.എ. യൂനുസ് കുഞ്ഞെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ല പ്രസിഡന്റ് എ.കെ. ഹഫീസ്, വടക്കേവിള ശശി, ഒ.ബി. രാജേഷ് തുടങ്ങിയവരും അനുശോചിച്ചു.
കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അനുശോചിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് കുളത്തൂപ്പുഴ സലീമും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ എ.എൽ. നിസാമുദീനും അനുശോചിച്ചു.
കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ അനുശോചിച്ചു. മുസ്ലിം ഐക്യവേദി ചെയർമാനും കൊല്ലം കർബല ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ആസാദ് റഹീം അനുശോചനം അറിയിച്ചു. ആർ.എസ്.പി കൊല്ലം ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ ദുഃഖം രേഖപ്പെടുത്തി.
പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അനുശോചിച്ചു. ബി.എൻ. ശശികുമാർ, കൊല്ലൂർവിള സുനിൽഷാ, ബൈറ്റ് സെയ്ഫ്, നിസാം ചകിരിക്കട, ഇസ്മായിൽ പള്ളിമുക്ക്, ഷഫീഖ് തങ്ങൾ എന്നിവർ സംസാരിച്ചു.
സമൂഹത്തിന് വമ്പിച്ച നഷ്ടമാണ് ഈ വിയോഗത്തിലൂടെ ഉണ്ടായതെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അനുശോചിച്ചു. എം.ഇ.എസ് ജില്ല കമ്മിറ്റിയും അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ, ജില്ല പ്രസിഡന്റ് കോഞ്ചേരി ശംസുദ്ദീൻ, സെക്രട്ടറി കണ്ണനല്ലൂർ നിസാം എന്നിവർ സംസാരിച്ചു.
ദക്ഷിണ കേരളത്തിൽ മുസ്ലിം ലീഗിന്റെ മുഖമായിരുന്നു എ. യൂനുസ് കുഞ്ഞെന്ന് പാർട്ടി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ.സി.പി. ബാവ ഹാജി പറഞ്ഞു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, സ്കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ്സേട്ട്, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍, എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം താമരക്കുളം സലിം, കശുവണ്ടിത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ചക്കാലയിൽ നാസർ എന്നിവർ അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.