Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightപി.എ ബക്കറിന്റെ ഓർമയിൽ

പി.എ ബക്കറിന്റെ ഓർമയിൽ

text_fields
bookmark_border
P. A. Backer
cancel
camera_alt

പി.​എ. ബ​ക്ക​ർ

1979ലാ​ണ് ബ​ക്ക​റു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഞാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് നി​ർ​മി​ച്ച ‘ത​ളി​രി​ട്ട കി​നാ​ക്ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ന്റെ ജോ​ലി​ക​ളു​മാ​യി ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന കാ​ലം. ന​ട​ൻ അ​ടൂ​ർ​ഭാ​സി​യു​ടെ ​േജ്യ ഷ്ഠ​ൻ ച​ന്ദ്രാ​ജി​യെ എ​ന്തോ ആ​വ​ശ്യ​ത്തി​ന് കാ​ണാ​നാ​യി ആ​ർ.​കെ ലാ​ബി​ൽ ചെ​ന്നി​രു​ന്നു. അ​ന്ന് മ​ല​യാ​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ​യും ലാ​ബ് ആ​ർ.​കെ ലാ​ബാ​യി​രു​ന്നു. പാ​ല​ക്കാ​ട്ടു​കാ​ര​ൻ മോ​ഹ​ൻ​ദാ​സും അ​ടൂ​ർ​ഭാ​സി​യും ചേ​ർ​ന്നു​ള്ള മാ​നേ​ജ്‌​മെ​ന്റാ​ണ് അ​തി​ന്റെ ഉ​ട​മ​സ്ഥ​ർ. പി.​എ. ബ​ക്ക​റി​ന്റെ എ​ല്ലാ ചി​ത്ര​ങ്ങ​ളു​ടെ​യും ലാ​ബ് അ​വി​ടെ​ത്ത​ന്നെ​യാ​യി​രു​ന്നു. അ​വി​ടെ വെ​ച്ചാ​ണ് ച​ന്ദ്രാ​ജി ബ​ക്ക​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. കൊ​ച്ചി​യി​ൽ​നി​ന്നും വ​ന്ന​വ​രാ​ണെ​ന്നും ആ​ദ്യ​മാ​യൊ​രു മ​ല​യാ​ള ചി​ത്രം പി. ​ഗോ​പ​കു​മാ​റി​നെ കൊ​ണ്ട് ചെ​യ്യി​ക്കു​ന്നു​വെ​ന്നും ച​ന്ദ്രാ​ജി ഞ​ങ്ങ​ളെ​ക്കു​റി​ച്ച് ബ​ക്ക​റി​നോ​ട് പ​റ​ഞ്ഞു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന എ​ന്റെ സ​ഹ നി​ർ​മാ​താ​വ് അ​ഡ്വ. കെ.​എം. അ​ബ്‌​ദു​ൽ​ഖാ​ദ​ർ ന​ല്ല സി​നി​മ​ക​ളെ​യും ന​ല്ല ഗാ​ന​ങ്ങ​ളെ​യും സ്നേ​ഹി​ക്കു​ന്ന ഒ​രാ​ളാ​യി​രു​ന്നു. ബ​ക്ക​റി​ന്റെ ഒ​രു ചി​ത്രം പ​ണി​തീ​രാ​തെ ആ ​ലാ​ബി​ൽ അ​ന്ന് കെ​ട്ടി​ക്കിട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ത്തെ കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​ൻ ലെ​നി​ൻ രാ​ജേ​ന്ദ്ര​നും കെ.​എ​സ്.​എ​ഫ്‌.​ഇ​യി​ലെ ചി​ല സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഒ​രു​ക്കി​യ​താ​യി​രു​ന്ന ആ ​ചി​ത്രം. രാ​ജ​ൻ കൊ​ല​ക്കേ​സി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ന​ല്ലൊ​രു പ്ര​മേ​യ​മാ​യി​രു​ന്നു. ‘ഉ​ണ​ർ​ത്തു​പാ​ട്ട്’ എ​ന്നാ​യി​രു​ന്നു ആ ​ചി​ത്ര​ത്തി​ന്റെ പേ​ര്. ഇ​പ്പോ​ഴും അ​ത് ഇ​റ​ങ്ങി​യി​ട്ടി​ല്ല. ബ​ക്ക​ർ ഞ​ങ്ങ​ളെ​യും അ​തി​ന്റെ പ്രി​വ്യൂ കാ​ണി​ച്ചു. മ​നോ​ഹ​ര​മാ​യ ചി​ത്രം. ക​ണ്ണു​നി​റ​യു​ന്ന ഫ്രെ​യി​മു​ക​ൾ. ന​ല്ല ആ​ലേ​ഖ​ന രീ​തി. കാ​മ​റ വി​പി​ൻ​ദാ​സാ​യി​രു​ന്നു. പ​ക്ഷേ വി​ത​ര​ണ​ത്തി​നെ​ടു​ക്കാ​ൻ ആ​രും വ​ന്നി​ല്ല. ഒ​രു​പാ​ട് പേ​ർ ആ ​ചി​ത്രം ക​ണ്ടു. എ​ന്നാ​ൽ, പി​ന്നീ​ട് ആ ​ചി​ത്ര​ത്തി​ന്റെ പ്ര​മേ​യ​ത്തി​ൽ പ​ല​രും സി​നി​മ​ക​ൾ ചെ​യ്‌​തു. ചി​ല​ർ അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി.

ബ​ക്ക​റു​മാ​യു​ള്ള ഞ​ങ്ങ​ളു​ടെ ഈ ​സ​ഹ​വാ​സം ഒ​രു ന​ല്ല സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി​യാ​യി. ഞ​ങ്ങ​ളോ​ടൊ​പ്പം അ​ന്നേ​രം ഉ​ണ്ടാ​യി​രു​ന്ന ‘ത​ളി​രി​ട്ട​ക്കി​നാ​ക്ക​ളി’​ന്റെ ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി കൊ​ച്ചി​ൻ തു​റ​മു​ഖ​ത്തെ സം​ബ​ന്ധി​ക്കു​ന്ന ചെ​റി​യൊ​രു ക​ഥ ബ​ക്ക​റി​നോ​ട് പ​റ​ഞ്ഞു. അ​താ​ണ് പി​ന്നീ​ട് ഞ​ങ്ങ​ൾ ‘ചാ​പ്പ’ എ​ന്ന പേ​രി​ൽ സി​നി​മ​യാ​ക്കി ഏ​റ്റ​വും ന​ല്ല മ​ല​യാ​ള ചി​ത്ര​ത്തി​നു​ള്ള 1980ലെ ​ദേ​ശീ​യ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

പി​ന്നീ​ട് മ​ദ്രാ​സി​ൽ എ​ന്റെ താ​മ​സം ഭ​ര​ണി സ്റ്റു‌​ഡി​യോ​യു​ടെ അ​ടു​ത്തു​ള്ള കാ​മ​രാ​ജ ന​ഗ​റി​ൽ​നി​ന്നും ബ​ക്ക​ർ താ​മ​സി​ക്കു​ന്ന കെ.​കെ. ന​ഗ​റി​ലേ​ക്ക് മാ​റ്റി. ഞ​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്ന് അ​ടു​ത്തു. സ​ഹോ​ദ​ര സ്നേ​ഹ​ത്തോ​ടെ നാ​ലു​വ​ർ​ഷ​ത്തോ​ളം കൂ​ടെ ക​ഴി​ഞ്ഞു. എ​ല്ലാ വേ​ദ​ന​ക​ളും ബ​ക്ക​ർ എ​ന്നോ​ടും ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ടും പ​ങ്കു​വെ​ച്ചു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ സ​ഹ​പാ​ഠി​യാ​യി​രു​ന്ന പ​വി​ത്ര​നാ​യി​രു​ന്നു ബ​ക്ക​റി​ന്റെ ആ​ദ്യ ചി​ത്ര​മാ​യ ‘ക​ബ​നീ​ന​ദി ചു​വ​ന്ന​പ്പോ​ൾ’ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വ്. ഞാ​നും പ​വി​ത്ര​നു​മാ​യ ബ​ന്ധം അ​റി​ഞ്ഞ​പ്പോ​ൾ ബ​ക്ക​റി​ന് എ​ന്നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്റെ ആ​ഴം കൂ​ടി. പ​വി​ത്ര​ൻ പ​ല​ത​വ​ണ എ​ന്നെ കാ​ണാ​ൻ ബ​ക്ക​റി​ന്റെ വീ​ട്ടി​ൽ വ​രു​ക​യും ചെ​യ്‌​തി​രു​ന്നു.

ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് ഞ​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ സി​നി​മ​ക്ക് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്ന​ത്. അ​ന്നേ​രം അ​ബ്ദു​ൽ ഖാ​ദ​ർ വ​ക്കീ​ൽ വാ​യി​ച്ച ഒ​രു ഇം​ഗ്ലീ​ഷ് നോ​വ​ൽ പ്ര​മേ​യ​മാ​ക്കി ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി​യും പി​ന്നീ​ട് ബ​ക്ക​റും ഡോ. ​ബാ​ല​കൃ​ഷ്‌​ണ​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ശ​രി​യാ​ക്കി, ‘ചാ​രം’ എ​ന്ന സി​നി​മ. ‘ചാ​ര’ ത്തി​ൽ പ്രേം​ന​സീ​ർ ത​ന്നെ ബാ​രി​സ്റ്റ‌​റി​ന്റെ റോ​ൾ ചെ​യ്യ​ണ​മെ​ന്ന് ബ​ക്ക​ർ നി​ർ​ബ​ന്ധം പി​ടി​ച്ചു. എ​ന്നാ​ൽ, പ്രേം​ന​സീ​റി​ന് ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മ​യ​മാ​യി​രു​ന്നു അ​ത്. എ​ങ്ങ​നെ പ്രേം​ന​സീ​റി​നെ സ​മീ​പി​ക്കും എ​ന്നൊ​രു ആ​ശ​ങ്കകൂ​ടി ഞ​ങ്ങ​ളെ വ​ല്ലാ​തെ അ​ല​ട്ടി. കാ​ര​ണം, ര​ണ്ടാ​ഴ്ച‌ മു​മ്പ് പ്രേം​ന​സീ​റി​നെ​ക്കു​റി​ച്ച് ബ​ക്ക​റി​ന്റെ ഒ​രു ലേ​ഖ​നം ‘നാ​ന​’യി​ൽ വ​ന്നി​രു​ന്നു. അ​തി​ൽ ‘മു​ഖ​ത്ത് ചാ​ണ​കം വാ​രി എ​റി​ഞ്ഞാ​ൽപോ​ലും ഭാ​വ​ങ്ങ​ൾ വ​രാ​ത്ത ഒരാ​ളാ​ണ് ന​സീ​ർ’ എ​ന്നാ​യി​രു​ന്നു വാ​ച​ക​ങ്ങ​ൾ. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ പോ​കാ​ൻ ബ​ക്ക​റും മ​ടി​ച്ചു. പ​ക്ഷേ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ഒ​ന്നി​ച്ചു​പോ​യി കാ​ണാ​മെ​ന്നാ​യി. ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി അ​ദ്ദേ​ഹ​ത്തെ കാ​ണാ​നു​ള്ള അ​നു​മ​തി​യും തേ​ടി​യി​രു​ന്നു. ഞ​ങ്ങ​ൾ മ​ഹാ​ലിം​ഗ​പു​ര​ത്തു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ൽ ചെ​ന്ന​പ്പോ​ൾ ഏ​തോ സ്‌​റ്റു​ഡി​യോ​യി​ൽ നി​ന്നും വ​ട​ക്ക​ൻ പാ​ട്ടു​ക​ളു​ടെ ഒ​രു സി​നി​മ​യു​ടെ സെ​റ്റി​ൽനി​ന്നും ഉ​ച്ച​യൂ​ണി​ന് വ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ട​ക്ക​ൻ പാ​ട്ടി​ലെ ഹീ​റോ​യു​ടെ വേ​ഷം അ​ണി​ഞ്ഞ അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് വ​ന്ന​പ്പോ​ൾ ബ​ക്ക​ർ പെ​ട്ടെ​ന്ന് ചാ​ടി​യെ​ണീ​റ്റ​ത് കൂ​ട്ട​ച്ചി​രി​ക്ക് ഇ​ട​യാ​ക്കി, കാ​ര​ണം വാ​ളും പ​രി​ച​യു​മൊ​ക്കെ​യാ​യി ന​സീ​ർ വ​രു​ന്ന​തു ക​ണ്ട​പ്പോ​ൾ അ​ന്നെ​ഴു​തി​യ​തി​ന് പ​ക​രം ചോ​ദി​ക്കാ​ൻ വ​രുക​യാ​ണെ​ന്ന് ഒ​രു ക​മ​ന്റ് ആ​രോ പാ​സാ​ക്കി. ‘‘പേ​ടി​ക്ക​ണ്ട ബ​ക്ക​ർ ഞാ​നൊ​ന്നും ചെ​യ്യി​ല്ല. ഇ​രു​ന്നോ​ളൂ’’ എ​ന്ന ന​സീ​റി​ന്റെ ചി​രി​നി​റ​ഞ്ഞ സം​സാ​ര​ത്തി​ൽ ഞ​ങ്ങ​ളെ​ല്ലാ​വ​രും പൊ​ട്ടി​ച്ചി​രി​ച്ചു​പോ​യി.

ന​സീ​ർ ചെ​യ്യു​ന്ന സി​നി​മ​ക​ളെല്ലാം ​ബോ​ക്സ് ഓ​ഫി​സ് ഹി​റ്റു​ക​ളാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന​ത് അ​ര​വി​ന്ദ​ന്റെ​യും അ​ടൂ​രി​ന്റെ​യും ബ​ക്ക​റി​ന്റെ​യും ജോ​ർ​ജി​ന്റെ​യു​മൊ​ക്കെ സാ​മൂ​ഹിക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ന​ല്ല സി​നി​മ​ക​ളാ​യി​രു​ന്നു. ബ​ക്ക​ർ സി​നി​മ​ക​ളോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ഷ്‌​ടം ഞ​ങ്ങ​ൾ​ക്ക് ഡേ​റ്റ് ത​രാ​നു​ള്ള വ​ഴി​യാ​യി മാ​റി. അ​ങ്ങ​നെ ‘ചാ​രം’ സി​നി​മ​യാ​യി. ന​സീറി​ന്റെ ന​ല്ല ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ‘ചാ​രം’ മു​ൻ​നി​ര​യി​ലെത്തി. ’80ക​ളി​ൽ പി.​എ. ബ​ക്ക​ർ മ​ല​യാ​ള സി​നി​മ​യു​ടെ ഗ​ർ​ജിക്കു​ന്ന സിം​ഹ​മാ​യി​രു​ന്നു. വ​ലി​യ വ​ലി​യ സി​നി​മ​ക്കാ​ർപോ​ലും ബ​ക്ക​റി​നെ പേ​ടി​ച്ചി​രു​ന്നു. അ​ന്യാ​യ​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കാ​ത്ത, സ്നേ​ഹ​ത്തി​ന് വി​ല​ക​ൽ​പി​ക്കു​ന്ന, ധാ​ർ​മി​കമൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ചി​രു​ന്ന ന​ല്ലൊ​രു സി​നി​മാ സം​വി​ധാ​യ​ക​നാ​യി​രു​ന്നു. സി​നി​മ​ക്കാ​രു​ടെ എ​ന്തു പ്ര​ശ്‌​നം അ​ന്നു​ണ്ടാ​യാ​ലും ബ​ക്ക​ർ അ​തി​ന്റെ മു​ന്നിലു​ണ്ടാ​യി​രി​ക്കും.

അ​ര​വി​ന്ദ​ൻ, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ, പ​ത്മരാ​ജ​ൻ, കാ​ർ​ട്ടൂ​ണി​സ്‌​റ്റ് യേ​ശു​ദാ​സ​ൻ എ​ന്നീ പ്ര​ഗ​ത്ഭ സം​വി​ധാ​യ​ക​രും സി​നി​മാ പ്ര​വ​ർ​ത്ത​ക​രും ചെ​ന്നൈ​യി​ലെ​ത്തി​യാ​ൽ അ​വ​രു​ടെ സ്വ​കാ​ര്യ വി​ശ്ര​മ കേ​ന്ദ്രം ബ​ക്ക​റി​ന്റെ കെ.​കെ ന​ഗ​റി​ലെ വീ​ടാ​യി​രു​ന്നു. ‘ചാ​രം’ റി​ലീ​സാ​കാ​ൻ ഒ​രു​പാ​ട് വൈ​കി​യെ​ങ്കി​ലും ന​സീ​റി​ന്റെ ന​ല്ല പ​ട​ങ്ങ​ളി​ൽ ഒ​ന്നാ​യി ഇ​ന്നും ഗ​ണി​ക്ക​പ്പെ​ടു​ന്നു, ഒ​പ്പം ബ​ക്ക​റി​​ന്റെയും. ബ​ക്ക​ർ സംവി​ധാ​നം ചെ​യ്ത 14 ചി​ത്ര​ങ്ങ​ളി​ൽ 11 എ​ണ്ണ​ത്തി​നും സം​സ്‌​ഥാ​ന-​ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ കി​ട്ടി​യി​രു​ന്നു. ‘ചാ​ര’​വും ‘ഇ​ന്ന​ല​യു​ടെ ബാ​ക്കി’ എ​ന്ന ചി​ത്ര​വും അ​വാ​ർ​ഡി​ന​യ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

എ​ന്റെ സ​ഹ​വാ​സം സി​നി​മ തീ​ർ​ന്നി​ട്ടും ബ​ക്ക​റി​നോ​ടൊ​പ്പം ത​ന്നെ​യാ​യി​രു​ന്നു. ഒ​രു​പാ​ട് ന​ന്മ​ക​ളു​ള്ള ഒ​രു സം​വി​ധാ​യ​ക​നാ​യി​രു​ന്നു. വി​ശ​ക്കു​ന്ന​വ​ന് ഭ​ക്ഷ​ണം ന​ൽ​കാ​ൻ അ​ദ്ദേ​ഹം ഒ​ട്ടും വൈ​മു​ഖ്യം കാ​ണി​ച്ചി​ട്ടി​ല്ല. ഒ​രു ഇ​ട​തു​പ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​ര​നാ​യ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും ഒ​രു ദൈ​വ​നി​ഷേ​ധി​യാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memoirPA Backer
News Summary - PA Backer
Next Story