ശിഹാബ് തങ്ങളുടെ ഓർമയിൽ പ്രാർഥനയോടെ പാണക്കാട്
text_fieldsമലപ്പുറം: മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിെൻറ 12ാം ആണ്ട് ദിനത്തിൽ പാണക്കാട്ട് ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു. മൂത്ത മകൻ ബഷീറലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് കുടുംബാംഗങ്ങളും സ്നേഹബന്ധുക്കളും ഒരുമിച്ചുചേര്‍ന്നത്. രാവിലെ പാണക്കാട് മഖാമില്‍ സിയാറത്ത്, തുടർന്ന് ദിക്ർ, മൗലിദ് പാരായണം, പ്രാര്‍ഥന തുടങ്ങിയവ നടന്നു. ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ നേതൃത്വം നല്കി. പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, പാണക്കാട് മുദർരിസ് ഹബീബ് ഫൈസി പുഴക്കാട്ടിരി, പി.കെ. ഹൈദ്രു ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ശഅ്ബാന്‍ 10നാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചത്.
പെരിന്തല്‍മണ്ണ: മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തര്‍ദേശീയ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച കരുത്തനായ നായകനായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്.
പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയുടെ 58ാം വാര്‍ഷിക 56ാം സനദ് ദാന സമ്മേളന ഭാഗമായി നടന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തും പുറത്തുമായി ആയിരം കേന്ദ്രങ്ങളില്‍ അനുസ്മരണ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചു. മലപ്പുറം പാലക്കാട് ജില്ലകളില്‍ സുന്നി യുവജന സംഘം യൂനിറ്റ് തലങ്ങളിലും മറ്റു ജില്ലകളില്‍ നിശ്ചിത കേന്ദ്രങ്ങളിലുമാണ് പരിപാടികള്‍ നടന്നത്.
കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്തഫ ഫൈസി മുടിക്കോട്, ഉമര്‍ ഫൈസി മുടിക്കോട്, അബൂബക്കര്‍ ഫൈസി, എ.ടി. മുഹമ്മദലി ഹാജി, ഉമറുല്‍ ഫാറൂഖ് ഹാജി, മൂസ ഫൈസി, ശംസുദ്ദീന്‍ ഫൈസി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.