മമ്മുവിെൻറ മരണം പാറക്കടവുകാരെ കണ്ണീരിലാഴ്ത്തി
text_fieldsപാലേരി: പതിറ്റാണ്ടുകളായി പാറക്കടവിൽ േഹാട്ടൽ നടത്തുന്ന ഇല്ലത്ത് നരിക്കോടൻറവിട മമ്മുവിെൻറ (60) ആകസ്മിക നിര്യാണം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.
ചൊവ്വാഴ്ച വൈകീട്ട് കടയിൽ വ്യാപാരം നടത്തിക്കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാറക്കടവിെല പഴയകാല ഹോട്ടൽ നടത്തിപ്പുകാരൻ എന്ന നിലയിൽ ഇദ്ദേഹത്തിെൻറ ചായ കുടിക്കാത്തവരായി നാട്ടിൽ അധികമുണ്ടാവില്ല. സ്ഥിരമായി പണപ്പയറ്റ് നടക്കുന്ന ഹോട്ടൽ എന്ന നിലക്ക് പയറ്റ് ഇടപാടിനായി അയൽപ്രദേശത്തുകാരൂം ഇവിടെ എത്തുമായിരുന്നു. അതിനാൽ, ജാതിമത ഭേദമന്യേ ഇദ്ദേഹം എല്ലാവർക്കും മമ്മുക്കയാണ്.
പിതാവ് അബ്ദുറഹ്മാൻ തുടങ്ങിയ റഹ്മാനിയ ഹോട്ടൽ അദ്ദേഹത്തിെൻറ മരണ ശേഷം മമ്മു ഏറ്റെടുക്കുകയായിരുന്നു. സ്വന്തം ജീവിതം അഭിനയിക്കാനൂം അദ്ദേഹത്തിന് ഇൗയിടെ അവസരം ലഭിച്ചു.
ദീപു സംവിധാനം ചെയ്ത ഭിന്നിശേഷിക്കാരുടെ അതിജീവനത്തിെൻറ കഥപറയുന്ന ഒാലപ്പീപ്പികൾ എന്ന ഹ്രസ്വചിത്രത്തിൽ ചായക്കടക്കാരനായി തന്നെയാണ് ഇദ്ദേഹം വേഷമിടുന്നത്.
ഇദ്ദേഹത്തിെൻറ ഹോട്ടലിൽ നിന്നു തന്നെയാണ് രംഗം ചിത്രീകരിച്ചതും. ഭിന്നശേഷിക്കാർ ഉൾപ്പെടെ നാട്ടുകാരൂം ബന്ധുക്കളുമാണ് അധികവും അഭിനയിച്ചത്.
മരണ വിവരം അറിഞ്ഞതോടെ പാറക്കടവിൽ കടകളടച്ച് ഹർത്താൽ ആചരിച്ചു. ബുധനാഴ്ചയും നാലു മണിവരെ ഹർത്താലാചരിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും നടക്കും. മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.