'ഒരിക്കൽ കൂടി ആ വരവിനായി കാത്തിരുന്നു, വേർപാട് താങ്ങാവുന്നതിലും അപ്പുറം'; തനിക്ക് നഷ്ടപ്പെട്ടത് ജേഷ്ഠ സഹോദരനെയെന്ന് പെരുവനം കുട്ടൻ മാരാർ
text_fieldsകൊച്ചി: മേള പ്രമാണിയുടെ തട്ടകത്തിൽ വിസ്മയം തീർത്ത തബല മാന്ത്രികൻ കൂടിയായിരുന്ന ഉസ്താദ് സാക്കിർ ഹുസൈൻ. അഞ്ച് വർഷം മുൻപ് തൃശൂർ പെരുവനത്ത് എത്തിയ സാക്കിർ ഹുസൈനെ ചെണ്ടമേള വിദ്വാൻ പെരുവനം കുട്ടൻ മാരാരും സംഘവും ചേർന്ന് സ്വീകരിച്ചത് പാണ്ടിമേളത്തോടെയാണ്. തന്റെ മാന്ത്രിക വിരലുകാളാൽ ഉസ്താദ് സാക്കിർ ഹുസൈൻ പെരുക്കി കയറിയതോടെ പെരുവനം താളലയത്തിമരുകയായിരുന്നു.
സാക്കിർ ഹുസൈൻ ഇന്നില്ല എന്ന് കേൾക്കുമ്പോൾ തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് പെരുവനം കുട്ടൻ മാരാർ അനുസ്മരിച്ചു. തനിക്ക് നഷ്ടപ്പെട്ടത് ജേഷ്ഠ സഹോദരനായിരുന്നുവെന്നും ദുഖം താങ്ങാവുന്നതിലും അധികമാണെന്നും കുട്ടൻ മാരാർ പറഞ്ഞു.
താളവിന്വാസം കൊണ്ട് തന്റെ മനസ്സിൽ ദൈവ തുല്യനായിരുന്നു അദ്ദേഹം. കല എന്നും അനശ്വരമായി നിൽക്കണമെന്നും തന്നെ പോലുള്ളവർ ഇനിയും ഉണ്ടാകണമെന്നും സാക്കിർ ഹുസൈൻ ആഗ്രഹിച്ചിരുന്നുവെന്നും കുട്ടൻ മാരാർ അനുസ്മരിച്ചു. കേരള കലകളെ ഏറെ അദ്ദേഹത്തെ ആകർഷിച്ചിരുന്നു. കലളിലെ വാദ്യപ്രയോഗങ്ങൾ അദ്ദേഹത്തെ കേളത്തോട് അടുപ്പിച്ചു. കേരള വാദ്യകലകളിൽ നിന്നും പോലും പലതും അദ്ദേഹത്തിലെ തബലയിലേക്ക് കടമെടുത്തിരുന്നു.
2017ൽ തൃശൂരിൽ വന്നതിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാനായില്ലെന്നും പെരുവനം കുട്ടൻ മാരാർ പറഞ്ഞു. സ്നേഹം എന്ന സന്ദേശമാണ് തബല വാദനത്തിലൂടെ അദ്ദേഹം നൽകിയതെന്നും കുട്ടൻ മാരാർ കൂട്ടിച്ചേർത്തു.
യു.എസിലെ സാൻഫ്രാൻസിസ്കോയിലായിലായിരുന്നു ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ അന്ത്യം. പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അല്ലാരഖ ഖാന്റെ മൂത്ത മകനായി 1951 മാർച്ച് ഒമ്പതിന് മുംബൈയിലാണ് സാക്കിർ ഹുസൈന്റെ ജനനം. പിതാവ് തന്നെയാണ് സംഗീതം പഠിപ്പിച്ചത്. 12ാം വയസ്സിലാണ് അദ്ദേഹം ആദ്യ സംഗീത കച്ചേരി അവതരിപ്പിക്കുന്നത്. ആദ്യ ആൽബം ലിവിങ് ഇൻ ദ മെറ്റീരിയൽ വേൾഡ് 1973 ലാണ് പുറത്തിറക്കുന്നത്.
ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ തുടങ്ങിയ സംഗീതോപകരണങ്ങളും അതീവ ഹൃദ്യമായി അദ്ദേഹം വായിച്ചിരുന്നു. 1988ൽ രാജ്യം പത്മശ്രീ പുരസ്കാരവും 2002ൽ പത്മഭൂഷണും 2023ൽ പത്മവിഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. നാല് ഗ്രാമി അവാർഡുകളും ഏഴ് നാമനിർദേശങ്ങളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.