Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lata Mangeshkar
cancel
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightലതാജീയുടെ നേട്ടങ്ങൾ...

ലതാജീയുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കും -അനുശോചിച്ച് ​രാഷ്ട്രപതിയും പ്രധാനമന്ത്രിയും

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലത മ​ങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമ​ന്ത്രിയും. 'ഭാരത് രത്ന, ലതാജീയുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കും' -രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

ലത മ​ങ്കേഷ്കറിന്റെ വി​യോഗം നികത്താനാവാത്ത വിടവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലത മ​ങ്കേഷ്കറെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ലത ദീദിയിൽനിന്ന് എ​ല്ലായ്പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചുവെന്നത് വളരെ അഭിമാനമായി തോന്നുന്നു. അ​വരോടൊപ്പമുള്ള ഇടപെടലുകൾ അവിസ്മരണീയ ഓർമയായി തുടരും. ലത ദീദിയുടെ വിയോഗത്തിൽ എല്ലാ ഇന്ത്യക്കാർക്കുമൊപ്പം ഞാനും ദുഃഖിക്കുന്നു. ദീദിയുടെ കുടുംബ​ത്തോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു - ​പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഞായറാഴ്ച രാവിലെയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലത ​മ​ങ്കേഷ്കറിന്റെ (92) അന്ത്യം. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലത മ​​ങ്കേഷ്കർ. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്നു ലതയെ ശനിയാ​ഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റുകയായുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkar
News Summary - President Ram Nath Kovind and Narendra Modi condoles Lata Mangeshkar
Next Story