പി.എം. കുഞ്ഞുമുഹമ്മദ് മൗലവി -വിടവാങ്ങിയത് വ്യതിരിക്തനായ മതപണ്ഡിതൻ
text_fieldsവടുതല: മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ അടുത്തകാലംവരെ സജീവസാന്നിധ്യമായിരുന്ന മതപണ്ഡിതനെയാണ് വടുതല പാർക്കിൽ പി.എം. കുഞ്ഞുമുഹമ്മദ് മൗലവിയുടെ മരണത്തിലൂടെ നഷ്ടമായത്.
പള്ളി ദർസിലെ പ്രാഥമിക മതപഠനത്തിനുശേഷം ശാന്തപുരം ഇസ്ലാമിയ കോളജിലെത്തിയ അദ്ദേഹം അവിടത്തെ ആദ്യകാല വിദ്യാർഥിയാണ്.
വാടാനപ്പള്ളി ഇസ്ലാമിയ കോളജ് വൈസ് പ്രിൻസിപ്പലായും അധ്യാപകനായും സേവനമനുഷ്ഠിച്ച അദ്ദേഹം, വടുതലയിലെ മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെക്കാലം മുൻനിരയിൽ പ്രവർത്തിച്ചു. കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
മഹല്ല് ഐക്യസമിതി, വടുതല ജമാഅത്ത് എജുക്കേഷനൽ ട്രസ്റ്റ് തുടങ്ങിയവയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനാണ്. വിസിറ്റ് എന്ന വടുതല ഇസ്ലാമിക് സോഷ്യൽ ഇംപ്രൂവ്മെൻറ് ട്രസ്റ്റിെൻറ സ്ഥാപകനേതാക്കളിൽപെടുന്ന കുഞ്ഞുമുഹമ്മദ് മൗലവി ഏറെക്കാലം ഇതിെൻറ െചയർമാനായിരുന്നു.
ഖുർആനിൽ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം മികച്ച അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. അറബിഭാഷയിലും അറബ്, പശ്ചിമേഷ്യൻ വിഷയങ്ങളിലും അവഗാഹം ഉണ്ടായിരുന്ന കുഞ്ഞുമുഹമ്മദ് മൗലവി ഇതുസംബന്ധമായി ലേഖനങ്ങളും പ്രതികരണങ്ങളും എഴുതിയിരുന്നു. വിശ്രമജീവിതം നയിേക്ക കൃഷിയിലും വ്യാപൃതനായിരുന്നു.
മരണവാർത്ത അറിഞ്ഞ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകൾ വടുതലയിലെ വീട്ടിലും കാട്ടുപുറം പള്ളിയിലുമെത്തി. ഖബറടക്കത്തിനുശേഷം ഹുദ മദ്റസ ഹാളിൽ ചേർന്ന അനുശോചനയോഗത്തിൽ കെ.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
പി.എ. അൻസാരി, കെ.എം. ഷിഹാബുദ്ദീൻ, എം.എം. ഷിഹാബുദ്ദീൻ, വി.എ. നാസിമുദ്ദീൻ, കെ.എ. ഹുസൈൻ, എൻ.എ. അബ്ദുല്ല, എൻ.എ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വി.എ. അമീൻ പ്രാർഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.