വേണുവിനെ കാണാനാവാത്ത വേദനയിൽ തകര ബാബു
text_fieldsചേർത്തല: വിടപറയും മുെമ്പ നെടുമുടിയെ അവസാനമൊന്നു കാണാൻ പറ്റാതെ വന്ന ദുഃഖത്തിലാണ് അടുത്ത സുഹൃത്തും നിർമാതാവുമായ സൃഷ്ടയിൽ വി.വി. ബാബു (തകര ബാബു). തെൻറ ആദ്യസിനിമയായ തകരയിൽ ചെല്ലപ്പനാശാരി അന്വർഥമാക്കിയ നെടുമുടി വേണുവുമായി 42 വർഷത്തെ ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. കയർ വ്യവസായിയും കർഷകനുമായ വി.വി. ബാബു യാദൃച്ഛികമായാണ് സിനിമയിലെത്തുന്നത്.
ഭരതനും ഒന്നിച്ച് സിനിമ ആലോചനയിൽ തന്നെ തമ്പിലെയും ആരവത്തിലെയും നായകനായ നെടുമുടിവേണുവിനെ മറ്റൊന്നും നോക്കാതെ തന്നെ തകരയിൽ നായകനാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം വേളി കടപ്പുറമായിരുന്നു ലോക്കേഷൻ. 28 ദിവസം കൊണ്ട് നാലര ലക്ഷം രൂപ ചെലവഴിച്ചു പൂർത്തിയാക്കി 1979 സെപ്റ്റംബർ 28ന് റിലീസ് ചെയ്തു. പുതുമുഖ നടി സുരേഖയും ഹരി പോത്തനുമായിരുന്നു നായിക, നായകൻമാർ. കടലിെൻറ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ തകരക്ക് യുവാക്കൾ ഇടിച്ചു കയറി. സിനിമ സൂപ്പർ ഹിറ്റായതോടെ നെടുമുടി വേണുവിന് സിനിമയിൽ സ്ഥാനമുറപ്പിക്കാനായി. ഇതോടെ നെടുമുടിയും ബാബുവും തമ്മിലെ ബന്ധവും ദൃഢമായി. ബാബു പിന്നീട് ആറ് സിനിമ എടുത്തെങ്കിലും നെടുമുടി വേണുവിന് ചെറിയ വേഷങ്ങളെ ഉണ്ടായിരുന്നുള്ളു.
2019 ൽ 'തകര'യുടെ 40 വർഷം ബാബുവിെൻറ ഉടമസ്ഥതയിലുള്ള താമര റിസോർട്ടിൽ ആഘോഷിച്ചപ്പോൾ നെടുമുടി വേണു അടക്കം എല്ലാ കലാകാരൻമാരും ഒത്തുകൂടിയിരുന്നു. നെടുമുടി വേണുവിനെ ശനിയാഴ്ച തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ബാബുവിനോട് പറഞ്ഞിരുന്നു. ഞായറാഴ്ച ബാബു നെടുമുടി വേണുവിനെ കാണാൻ പോകാൻ ഉറപ്പിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് മരണ വിവരം അറിയുന്നത്. എന്നും കളിയും ചിരിയും പാട്ടുകളുമായി നടന്നിരുന്ന തെൻറ ആത്മസുഹൃത്തിനെ അവസാനമായി ചൊവ്വാഴ്ച കാണണമെന്ന തീരുമാനത്തിലാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.