തലേക്കുന്നിൽ ബഷീർ 'ഞങ്ങളുടെ ഗുരു'
text_fieldsനെടുമങ്ങാട്: സമരമുഖങ്ങളിലെയടക്കം കരുത്തനായ നേതാവിനെ അനുസ്മരിച്ച് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്‍റെ ഫേസ്ബുക് കുറിപ്പ്. അന്തരിച്ച തലേക്കുന്നിൽ ബഷീറിനെ അനുസ്മരിച്ച് തങ്ങളുടെ ഗുരുവാണെന്നാണ് കുറിപ്പിൽ പറയുന്നത്. ഒപ്പം തലേക്കുന്നിൽ ബഷീറിനെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം പങ്കുവെക്കുന്നു.
' അനുസ്മരണ കുറിപ്പുകളിൽ മിക്കവരും ബഷീറിന്റെ പക്വതയാർന്ന സ്വഭാവത്തെക്കുറിച്ചും ശാലീനമായ പ്രകൃതത്തെക്കുറിച്ചും എഴുതിക്കണ്ടു. ഞാൻ ആദ്യമായി കാണുന്ന ബഷീർ അത്ര ശാലീന സ്വഭാവക്കാരനായിരുന്നില്ല. ഒരിക്കൽ തലസ്ഥാനത്ത് അമേരിക്കൻ കൾച്ചറൽ സെന്ററിന് മുന്നിൽ പൊലീസും വിദ്യാർഥികളും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്നു. പൊലീസുകാർക്കിടയിലേക്ക് തൂവെള്ള വസ്ത്രമണിഞ്ഞ ഒരു കൃശഗാത്രൻ ഇടിച്ചു കയറുന്നത് കണ്ടു. ഒപ്പം ഇടിമുഴക്കം പോലെ ആക്രോശവും.
'ഒരെണ്ണത്തിനെ തൊട്ടാൽ ഒരുത്തന്റെയും തൊപ്പി കാണില്ല. ഓർത്തോ' എന്ന ഭീഷണി. അതേവരെ പൊലീസിനെ ഒളിച്ചുനിന്ന് എറിഞ്ഞേ എനിക്ക് പരിചയമുണ്ടായിരുന്നുള്ളൂ. ഈ ആക്രോശിക്കുന്നത് ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാൻ തലേക്കുന്നിൽ ബഷീറാണെന്ന് വ്യക്തമായത്. അത് എനിക്കും പാഠമായി.പൊലീസിനെ ഇങ്ങനെയും നേരിടാമെന്ന് ചങ്കുറപ്പുനേടി'- പഴയ എസ്.എഫ്.ഐക്കാലം ഓർത്തെടുത്ത് ശക്തിധരൻ കുറിപ്പിൽ പറയുന്നു.
യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ യൂനിവേഴ്‌സിറ്റി യൂനിയൻ ഉദ്ഘാടന ചടങ്ങിലെ ബഷീറുമായി ബന്ധപ്പെട്ട ഓർമയും ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.