പി.എസ്. നിവാസിന് നഗരം വിട നൽകി
text_fieldsേകാഴിക്കോട്: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസിന് ആദരപൂർവം നഗരം വിട നൽകി. ടൗൺഹാളിൽ രാവിലെ 11 മുതൽ 12 വരെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചു. സിനിമ സാംസ്കാരിക സമൂഹത്തിലെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.
സംസ്ഥാന സര്‍ക്കാറിനുവേണ്ടി എ.ഡി.എം. എന്‍. പ്രേമചന്ദ്രനും ജില്ല കലക്ടര്‍ക്കുവേണ്ടി തഹസില്‍ദാര്‍ കെ. ഗോകുല്‍ദാസും നഗരസഭക്കുവേണ്ടി മേയര്‍ ഡോ.ബീന ഫിലിപ്പും ചലച്ചിത്ര അക്കാദമിക്കുവേണ്ടി ദീദി ദാമോദരനും പുഷ്പചക്രം സമർപ്പിച്ചു. ഛായാഗ്രാഹകൻ വേണുഗോപാൽ, സംവിധായകരായ കെ.പി സുനിൽ, പി.കെ. ബാബുരാജ്, നിർമാതാക്കളായ മാധവൻ നായർ, സജിത് കുമാർ, പ്രൊഡക്ഷൻ കൺട്രോളർമാരായ ഷാജി പട്ടിക്കര, റഹീം പൂവാട്ടുപറമ്പ്, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ബേപ്പൂർ രാധാകൃഷ്ണൻ, അഡ്വ. എം. രാജൻ, എം.പി സൂര്യനാരായണൻ, കൗൺസിലറായ അൽഫോൺസ മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, ഡി.സി.സി മുൻ പ്രസിഡൻറ് കെ.സി. അബു തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. ഉച്ചക്ക് 12ന് പൊലീസ് ബഹുമതിയോടെ മൃതദേഹം ഇൗങ്ങാപ്പുഴ വെസ്റ്റ് കൈതപ്പൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
വാർധക്യ സഹജ ചികിത്സക്കിടെ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ തിങ്കളാഴ്ച രവിലെ 11.45 ഓടെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷാ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മോഹിനിയാട്ടം സിനിമയില്‍ ഛായാഗ്രഹണത്തിന് ദേശീയ പുരസ്കാരം നേടിയ നിവാസിന് കേരള ഫിലിം അസോസിയേഷൻ പുരസ്കാരവും 1979ൽ ആന്ധ്ര സർക്കാറിെൻറ നന്ദി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ലിസ, ശംഖുപുഷ്പം, തമിഴ് സിനിമകളായ പതിനാറു വായതിനിലെ, സാഗര സംഗമം, കിഴക്കേ പോകും റെയില്‍, ഇളമൈ ഊഞ്ചല്‍ ആട്കിറത്, സിഗപ്റോജാക്കള് തുടങ്ങി ദേശീയ -അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. കല്ലുക്കുൾ ഈറം, നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം രാജ രാജാതാൻ, സെവന്തി എന്നീ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ആരോരും അറിയാതെ ജീവിച്ച അദ്ദേഹം നാട്ടിലുണ്ടെന്ന് പോലും ചലച്ചിത്ര മേഖലയിലെ പലർക്കും അറിയില്ലായിരുന്നു.
മകനൊപ്പം യു.എസിലാണെന്ന ധാരണയിൽകഴിഞ്ഞ പലരും അദ്ദേഹം മരിച്ചപ്പോഴാണ് നാലുവർഷമായി ഇൗങ്ങാപ്പുഴയിലാണെന്ന് അറിയുന്നതുതന്നെ. ദേശീയ പുരസ്കാര ജേതാവിനെ ജീവിച്ചിരിക്കുേമ്പാൾ തിരിച്ചറിയാനായില്ലെങ്കിലും അർഹിക്കുന്ന ആദരവോടെ അദ്ദേഹത്തിന് വിട നൽകാനായെന്ന ആശ്വാസത്തിലാണ് നഗരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.