Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightവൈവിധ്യം നിറഞ്ഞ...

വൈവിധ്യം നിറഞ്ഞ സംരംഭങ്ങളും സജീവമായ ജീവകാരുണ്യപ്രവർത്തനവും; ഇബ്രാഹിം ഹാജിയുടെ വേറിട്ട വഴി

text_fields
bookmark_border
വൈവിധ്യം നിറഞ്ഞ സംരംഭങ്ങളും സജീവമായ ജീവകാരുണ്യപ്രവർത്തനവും; ഇബ്രാഹിം ഹാജിയുടെ വേറിട്ട വഴി
cancel

അസാധ്യമെന്ന്​ കരുതുന്ന പലതും സാധ്യമാക്കിയ സംരംഭകനായിരുന്നു വിടപറഞ്ഞ ഡോ. പി.എ ഇബ്രാഹിം ഹാജി. വെല്ലുവിളികൾ നിറഞ്ഞ പ്രവാസത്തിലൂടെ തുടങ്ങിയ ഇബ്രാഹിം ഹാജിയുടെ പ്രവർത്തനങ്ങൾ പൂർണത പ്രാപിച്ചത്​ വ്യത്യസ്​ത മേഖലകളിലായി വ്യാപിച്ച സംരംഭങ്ങളിലൂടെയായിരുന്നു. ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായി ആയിരിക്കു​േമ്പാൾ തന്നെ ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.

1943 സെപ്​റ്റംബർ ആറിന്​ കാസർകോട്​ പള്ളിക്കരയിൽ അബ്​ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ്​ ഗൾഫിലേക്ക്​ ചേക്കേറിയത്​. സ്വകാര്യ സ്​ഥാപനത്തിലെ സ്​പെയർപാർട്​സ്​ ഡിപാർട്ട്​മെൻറിൽ സെയിൽസ്​മാനായി ജോലി ചെയ്​ത്​ തുടങ്ങിയ അദ്ദേഹം പിന്നീട്​ സ്വന്തമായി വ്യവസായ ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു.

1975ൽ വെറൈറ്റി എൻറർപ്രൈസസ്​ എന്ന സ്​ഥാപനം ആരംഭിച്ചതാണ്​ ജീവിതത്തിൽ വഴിത്തിരിവായത്​. തൊട്ടടുത്ത വർഷം അൽ ഷമാലി ഗ്രൂപ്പുമായി ചേർന്ന്​ സെഞ്ച്വറി ട്രേഡിങ്​ തുടങ്ങി. പിന്നീട്​ ടെക്​സ്​റ്റൈൽ, ജ്വല്ലറി, ഗാർമൻറ്​സ്​ മേഖലകളിൽ വിജയം ആവർത്തിച്ചു. 1999ൽ പേസ്​ ഗ്രൂപ്പിലൂടെയാണ്​ വിദ്യാഭ്യാസ മേഖലയിലേക്ക്​ ചുവടുവെച്ചത്​. ആയിരക്കണക്കിന്​ അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ്​ ഗ്രൂപ്പ്​ വളർന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത്​ എന്നിവിടങ്ങളിലാണ്​ പേസ്​ ഗ്രൂപ്പിന്​ സ്​ഥാപനങ്ങളുള്ളത്​. കേരളത്തിൽ കണ്ണൂർ റിംസ്​ ഇൻറർനാഷനൽ സ്​കൂൾ, മഞ്ചേരി പേസ്​ റെസിഡൻഷ്യൽസ്​ സ്​കൂൾ എന്നിവയാണ്​ ഇബ്രാഹിം ഹാജിയ​ുടെ ഉടമസ്​ഥതയിലുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങൾ. മംഗലാപുരത്ത്​ അഞ്ച്​ സ്​ഥാപനങ്ങളുണ്ട്​.

മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ സ്​ഥാപക വൈസ്​ ചെയർമാൻ, ​പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ്​ ഗ്രൂപ്പ്​ സ്​ഥാപക ചെയർമാൻ, ഇൻഡസ്​ മോ​ട്ടോർ കമ്പനി വൈസ്​ ചെയർമാൻ, അൽ ഷമാലി ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടർ, ചേരമാൻ ഫിനാൻഷ്യൽ സർവീസ്​ ലിമിറ്റഡ്​ ഡയറക്​ടർ, സെഞ്ച്വറി ഇൻറർനാഷനൽ ട്രാവൽസ്​ ആൻഡ്​ ടൂർസ്​ ചെയർമാൻ, ചന്ദ്രിക പബ്ലിക്കേഷൻസ്​ ഡയറക്​ടർ, വിൻപൈപ്പ്​ ചെയർമാൻ, മലബാർ ചാരിറ്റബ്​ൾ ട്രസ്​റ്റ്​ കോ ചെയർമാൻ, സി.എച്ച്​ മുഹമ്മദ്​ കോയ ​നാഷനൽ ജേണലിസം അവാർഡ്​ ട്രസ്​റ്റ്​ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.

യു.എ.ഇ കെ.എം.സി.സി രക്ഷാധികാരി, വേൾഡ്​ മലയാളി കൗൺസിൽ ചെയർമാൻ, ​ദുബൈ ടെക്​സ്​റ്റൈൽ മർച്ചൻറ്​സ്​ അസോസിയേഷൻ മുൻ ചെയർമാൻ എന്നിങ്ങനെ വിവിധ സംഘടനകളുടെ തലപ്പത്തുണ്ടായിരുന്നു ഇബ്രാഹീം ഹാജി. എൻ.ആർ.ഐ ​േഗ്ലാബൽ മീറ്റി​െൻറ പ്രവാസി രത്​ന അവാർഡ്​, സി.എച്ച്​ പുരസ്​കാരം, ഗർഷോം ഇൻറർനാഷനൽ പുരസ്​കാരം, ഗോൾഡൻ അവാർഡ്​, എക്​സലൻസ്​ അവാർഡ്​, ദുബൈ ​േഗ്ലാബൽ മീഡിയ ഇവൻറ്​സ്​ ലൈഫ്​ ടൈം അച്ചീവ്​മെൻറ്​ പുരസ്​കാരം, കെ.സി. വർഗീസ്​ ലൈഫ്​ ടൈം അച്ചീവ്​മെൻറ്​ പുരസ്​കാരം തുടങ്ങിയ ലഭിച്ചു. ​േഫ്ലാറിഡയിലെ അമേരിക്കൻ ​​േഗ്ലാബൽ ഇൻറർനാഷനൽ യൂനിവേഴ്​സിറ്റി ഇബ്രാഹീം ഹാജിയെ ഡോക്​ടറേറ്റ്​ നൽകി ആദരിച്ചു. അലിഗഡ്​ മുസ്​ലീം യൂനിവേഴ്​സിറ്റി കോർട്ട്​, എ.പി.ജെ അബ്​ദുൽകലാം ടെക്​നോളജി യൂനിവേഴ്​സിറ്റി ബോർഡ്​ ഓഫ്​ ഗവർണേഴ്സ്​ എന്നിവയിൽ അംഗമാണ്​.

78 കാരനായ ഇബ്രാഹിം ഹാജിയെ മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ഡിസംബർ 11 നാണ്​ ദുബൈ ഹെൽത്ത്​ കെയർ സിറ്റിയിലെ സിറ്റി ഹോസ്​പിറ്റലിൽ പ്രവേശിപ്പിക്കുന്നത്​. തിങ്കളാഴ്​ച രാത്രി കോഴിക്കോട്​ മിംസിലേക്ക്​ മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്​ മിംസ്​ ആശുപത്രിയിലായിരുന്നു മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. P.A. Ibrahim Haji
Next Story