യു. രാജീവൻ; നഷ്ടമായത് സൗമ്യതയും ആദരവുംനിറഞ്ഞ നേതാവിനെ
text_fieldsകൊയിലാണ്ടി: സൗമ്യതയും ഏവരോടും ആദരവും നിറഞ്ഞ നേതാവായിരുന്നു മുൻ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായിരുന്ന യു. രാജീവൻ.
രാഷ്ട്രീയഭേദമെന്യേ ജനങ്ങളുടെ ആദരവു പിടിച്ചുപറ്റിയ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനുപേരെത്തി. മികച്ച രാഷ്ട്രീയക്കാരനും സഹകാരിയുമായിരുന്നു. ജനകീയപ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തി.
കൊയിലാണ്ടി ടൗണ്‍ഹാളിനു പുറത്ത് പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ എം.പി. മുല്ലപ്പളളി രാമചന്ദ്രന്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ ടി.സിദ്ദീഖ്, എം.എല്‍.എ മാരായ ഇ.കെ. വിജയന്, കാനത്തില്‍ ജമീല, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും നാളികേര വികസന കോർപറേഷൻ ചെയർമാനുമായ എം. നാരായണൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്, കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ.പി. സുധ, വൈസ് ചെയര്മാന് കെ. സത്യന്, പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയില്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ. എബ്രഹാം, കെ.സി. അബു, എന്‍. സുബ്രഹ്മണ്യന്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കെ. ജയന്ത്, പി.എം. നിയാസ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ദിവ്യ ബാലകൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. രാഗേഷ്, ആര്. ഷെഹിന്, വി.എം. ചന്ദ്രന്, മുസ്ലിംലീഗ് നേതാക്കളായ വി.പി. ഇബ്രാഹിം
കുട്ടി, ടി.ടി. ഇസ്മയില്‍, സി.പി.എം നേതാക്കളായ പി. വിശ്വന്, ടി.കെ. ചന്ദ്രന്, സി.പി.ഐ നേതാക്കളായ ഇ.കെ. അജിത്, എസ്. സുനിൽ മോഹൻ, എല്‍.ജെ.ഡി നേതാക്കളായ കെ. ശങ്കരന്, ഭാസ്കരന് കൊഴുക്കല്ലൂര്‍, രാമചന്ദ്രന് കുയ്യണ്ടി, ബി.ജെ.പി നേതാക്കളായ വായനാരി വിനോദ്, വി. സത്യന്, കോണ്‍ഗ്രസ്-എസ് ജില്ല പ്രസിഡന്റ് സി. സത്യചന്ദ്രന്, എന്‍.സി.പി ജില്ല ജനറല്‍ സെക്രട്ടറി കെ.ടി.എം കോയ എന്നിവർ ആദരാഞ്ജലികളര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.