വെഞ്ഞാറമൂട് ഇരട്ടക്കൊല: മകനെ അവസാനമായി കാണാൻ കഴിയാത്ത വേദനയിൽ മിഥിലാജിെൻറ മാതാപിതാക്കൾ
text_fieldsസൂർ (ഒമാൻ): മകനെ അവസാനമായി കാണാൻ കഴിയാത്തതിെൻറ വേദനയിൽ മനസ് തകർന്ന് വൃദ്ധമാതാപിതാക്കൾ. വെഞ്ഞാറമൂട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.െഎ പ്രവർത്തകരിലൊരാളായ മിഥിലാജിെൻറ മാതാപിതാക്കളായ അബ്ദുൽ ബഷീറും മാതാവ് ലൈല ബീവിയും ഇപ്പോൾ ഒമാനിലെ സൂറിലാണ് ഉള്ളത്.
സൂറിലുള്ള മകൾ താജുന്നീസക്കും കുടുംബത്തിനുമൊപ്പം നിൽക്കാൻ എത്തിയതാണ് ഇരുവരും. കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിമാന സർവീസ് നിർത്തിവെച്ചതോടെയാണ് ഇരുവരുടെയും മടക്കയാത്ര നീണ്ടത്. ഇനി സെപ്റ്റംബർ രണ്ടാം തീയതി മാത്രമാണ് കേരളത്തിലേക്ക് വിമാനമുള്ളൂവെന്നതിനാൽ മടങ്ങാൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥയാണ്.
മിഥിലാജ് വെേട്ടറ്റ് മരിച്ചതാണെന്ന വിവരം ഇരുവരെയും അറിയിച്ചിട്ടില്ല. ബൈക്ക് അപകടത്തിൽ മരണപ്പെട്ടതാണെന്നാണ് പറഞ്ഞിരിക്കുന്നത്. മരണപ്പെട്ട മിഥിലാജ് നാലഞ്ചു വർഷത്തോളം സൂറിൽ പ്രവാസിയായിരുന്നു. സഹോദരീ ഭർത്താവായ നിസാറുദ്ദീെൻറ സ്പെയർപാർട്സ് കടയിലും ഫുഡ് സ്റ്റഫ് കടയിലുമാണ് ജോലി ചെയ്തിരുന്നത്.
ഉൗഷ്മളമായ പെരുമാറ്റമായിരുന്നു മിഥിലാജിേൻറതെന്ന് സൂറിലെ പരിചയക്കാർ പറയുന്നു. കുറഞ്ഞകാലത്തെ പ്രവാസ ജീവിതത്തിൽ ജീവിതത്തിെൻറ നാനാ തുറയിലുള്ളവരടങ്ങിയ വലിയ സുഹൃദ്വലയം ഇദ്ദേഹത്തിനുണ്ടായിരുന്നു. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വളരെയേറെ വില മതിക്കുന്ന മിഥിലാജ് തെൻറ ആരോഗ്യം മറന്ന് മറ്റുള്ളവരെ സഹായിക്കാനും ആശ്വാസമാകാനും പരിശ്രമിക്കുന്ന സ്വഭാവക്കാരനായിരുന്നെന്ന് പിതാവ് അബ്ദുൽ ബഷീർ കണ്ണീരോടെ പറയുന്നു. കുടുംബത്തിലെ മറ്റംഗങ്ങളും മിഥിലാജിെൻറ മരണവിവരമറിഞ്ഞ ഞെട്ടലിലും വേദനയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.