ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
text_fieldsതിരുവള്ളൂർ: കാഞ്ഞിരാട്ടുതറ ലക്ഷംവീട് കോളനിക്കടുത്ത് അർബുദരോഗിയായ വീട്ടമ്മയും ഭർത്താവും വീട്ടിനകത്ത് മരിച്ച നിലയിൽ. കുയ്യാലിൽ മീത്തൽ ഗോപാലൻ (68), ഭാര്യ ലീല (63) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. ലീലയുടെ മൃതദേഹം കട്ടിലിലും ഗോപാലൻ വരാന്തയിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ്. കൈകൾ ബന്ധിച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് മക്കളില്ല. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.