തെങ്ങിൽനിന്നു വീണ് കോൺഗ്രസ് നേതാവ് മരിച്ചു
text_fieldsവടകര: തേങ്ങയിട്ട് ഇറങ്ങുന്നതിനിടെ തെങ്ങിൽനിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളിയായ കോൺഗ്രസ് നേതാവ് മരിച്ചു. മേമുണ്ടയിലെ മലയൻറവിട കൃഷ്ണൻ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ മേമുണ്ട തറോൽ ഭാഗത്താണ് അപകടം. തേങ്ങയിട്ട ശേഷം തെങ്ങിെൻറ പകുതി ഭാഗത്തെത്തിയപ്പോഴാണ് താഴേക്ക് വീണത്. ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം നിർവാഹകസമിതി അംഗവും ഐ.എൻ.ടി.യു.സി. സെക്രട്ടറിയുമാണ്. ഒമ്പതാം വാർഡ് കോൺഗ്രസ് ബൂത്ത് പ്രസിഡൻറായിരുന്നു. ഭാര്യ: ശോഭന (വില്യാപ്പള്ളി പഞ്ചായത്ത് മുൻ മെമ്പർ). മക്കൾ: ഷിംന, അശ്വിനി. മരുമക്കൾ: മനേഷ്, സോജു (ഫയർഫോഴ്സ്, പേരാമ്പ്ര). സഹോദരങ്ങൾ ജാനു, നാരായണി, നാരായണൻ, ലീല, പരേതരായ ശങ്കരൻ, രാധ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.