കെ.എസ്.ആർ.ടി.സി ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ കാതിരി കോയ
text_fieldsകോഴിക്കോട്: ഫുട്ബാൾ പരിശീലകനും കെ.എസ്.ആർ.ടി.സി ടീം മുൻ ക്യാപ്റ്റനുമായ കോയമരക്കാരകത്ത് കാതിരി കോയ (കാതു -71) പന്നിയങ്കര മാനാരി റോഡിലെ 'മെഡോസി'ൽ നിര്യാതനായി. പരേതരായ ചെറിയനാലകം ഇമ്പിച്ചമ്മുവിന്റെയും കെ.എം. കുഞ്ഞിബിയുടെയും മകനാണ്. കെ.എസ്.ആർ.ടി.സി, ഇൻഡിപെൻഡൻസ്, കല്ലായ് യൂത്ത്സ് എന്നീ ടീമുകളിൽ അംഗമായിരുന്നു. ജൂനിയർ കേരള ടീമിനു വേണ്ടിയും ബൂട്ടണിഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി യിൽ നിന്ന് വളന്ററി റിട്ടയർമെൻറിന് ദീർഘകാലം ഗൾഫിൽ പ്രവാസിയായിരുന്നു. പിന്നീട് കോർപറേഷൻ ഫുട്ബാൾ അക്കാദമിയിൽ പരിശീലകനായും പ്രവർത്തിച്ചു. ഭാര്യ: ബയറം വീട്ടിൽ സഫിയ. മക്കൾ: ബി.വി. ആസിഫ് സെഹീർ (ദമാം), ഇൻത്തികാഫ് ആലം (ദമാം), സെൽവ കുഞ്ഞു, ജുമാദ (കുവൈത്ത്), കദീജ (ദമാം). മരുമക്കൾ: പുതിയ പന്തക്കലകം മെഹറൂഫ്, സീതിക്കാ വീട്ടിൽ ബസാം (കുവൈത്ത്), പള്ളിക്കണ്ടി ജുനൂസ് ഖാദർ (കാതു-ദമാം), ഒജിൻറകം ബാസിമ, കല്യാണം വീട് റീഫത്ത് (ദമാം). സഹോദരങ്ങൾ: കെ. ഹസൻകോയ (വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന സെക്രട്ടറി), അല്ലാ ബാഷ, ബഷീർ അഹമ്മദ്, മൂസക്കോയ, ഇമ്പിച്ചാമിനബി, പരേതയായ പാത്തുമ്മബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.