Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightജോഷിമഠിൽ സഹായം നൽകി...

ജോഷിമഠിൽ സഹായം നൽകി മടങ്ങിയ മലയാളി വൈദികൻ അപകടത്തിൽ മരിച്ചു

text_fields
bookmark_border
melvin
cancel

ന്യൂഡൽഹി: ജോഷിമഠിൽ സഹായം ചെയ്ത് മടങ്ങിയ മലയാളി വൈദികൻ അപകടത്തിൽ മരിച്ചു. ബി​ജ്നോർ രൂപതാംഗമായ ഫാദർ മെൽവിൻ പള്ളിത്താഴത്ത്(31)ആണ് മരിച്ചത്.

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ഇദ്ദേഹം. ഇദ്ദേഹം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറയുകയായിരുന്നു. കാർ മൂടൽമഞ്ഞിൽ തെന്നി 500 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

രണ്ടുദിവസമായി ജോഷിമഠ് ഉൾപ്പെടുന്ന കമോലി ജില്ലയിൽ കനത്ത മഞ്ഞും മഴയും ഉണ്ടായിരുന്നു. അപകട സമയത്ത് കാറിൽ മെൽവിനൊപ്പം മൂന്നു വൈദികരുമുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങിയ ഇവർ വണ്ടിയുടെ ടയറിനു താളെ കല്ലുകൾ ഇട്ട് തടയാൻ ശ്രമിച്ചെങ്കിലും വാഹനം കൊക്കയിലേക്ക് പതിച്ചു. രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali priestJoshimath
News Summary - Malayali priest died in an accident at Joshimath
Next Story