ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രൻ(89) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ആണ് രാമചന്ദ്രൻ ജനിച്ചത്.
1957ൽ കേരള സർവകലാശാലയിൽനിന്ന് മലയാളത്തിൽ എം.എ ബിരുദം നേടി. 1961ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ നിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമയെടുത്തു. 1965ൽ ഡൽഹിയിലെ ജാമിഅ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവകലാശാലയിലെ ചിത്രകല വിഭാഗം മേധാവിയുമായും പ്രവർത്തിച്ചു.
ചൈനീസ് പണ്ഡിതനും ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകനുമായ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചമേലിയാണ് ഭാര്യ. മക്കൾ: രാഹുൽ, സുജാത. 2005ലാണ് ഇദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചത്. 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരവും 2004ൽ കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.