Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2021 8:59 AM IST Updated On
date_range 4 Aug 2021 8:59 AM ISTപിതാവിനൊപ്പം വിറകെടുക്കാൻ പോയ അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു
text_fieldsbookmark_border
പുലാപ്പറ്റ(പാലക്കാട്): കോണിക്കഴി പറക്കുന്നത്ത് കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (അഞ്ച്) കടന്നൽ കുത്തേറ്റ് മരിച്ചു. സത്രം കാവിൽക്കുന്ന് എ.യു.പി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.
ക്വാറിത്തൊഴിലാളിയായ പിതാവ് കണ്ണനൊപ്പം വീടിന് സമീപത്തെ റബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ ഞായറാഴ്ച കടന്നൽ കുത്ത് ഏൽക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിങ്കളാഴ്ച ശരീരത്തിൽ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് പാലക്കാട് സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോങ്ങാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങൾ: കവിത, സബിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story