Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2023 8:19 PM IST Updated On
date_range 15 Sept 2023 8:19 PM ISTകാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
മുണ്ടൂർ (പാലക്കാട്): ബൈക്കിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടൂർ പൂതനൂർ കിഴക്കേപ്പുര വീട്ടിൽ ചെന്താമര(54)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ന് എലപ്പുള്ളിയിലെ മദ്യഷാപ്പിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം.
പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മുട്ടിക്കുളങ്ങരയിലാണ് സംഭവം. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ പൊതുദർശനത്തിന് എത്തിച്ചു. തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു. വിശ്വനാഥനാണ് മരിച്ച ചെന്താമരയുടെ പിതാവ്. മാതാവ്: കല്യാണി. ഭാര്യ: സജിത. മക്കൾ: ദക്ഷിണമൂർത്തി, ദീക്ഷിത്. സഹോദരങ്ങൾ: പരേതനായ രഘു, ബേബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story