Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 6:46 PM IST Updated On
date_range 21 Jun 2022 6:59 PM ISTഎലിപ്പനി ബാധിച്ച് വയോധിക മരിച്ചു
text_fieldsbookmark_border
കിളിമാനൂർ: കിളിമാനൂരിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ ബേബി(65) മരിച്ചത്. മെഡിക്കൽ കോളേജ് ലാബിലെ പരിശോധന യിലാണ് എലിപ്പനിയെന്ന്കണ്ടെത്തിയത്.
ബേബിക്ക് ഒരാഴ്ചയായി പനിയും മറ്റ് അസ്വസ്ഥ തകളും ഉണ്ടായിരുന്നു. തുടർന്ന് കേശവപുരംആശുപത്രിയിൽ ചികിത്സതേടി. അവിടത്തെ ചികിത്സയിൽ പനികുറഞ്ഞിരുന്നില്ല. എലിപ്പനിയാണെന്ന് കേശവപുരം ആശുപത്രിയിൽ കണ്ടെത്തിയെങ്കിലും ചികിത്സ നൽകാനുമായില്ല. ശനിയാഴ്ച കേശവപുരത്ത് നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ റഫർ ചെയ്തു. ചൊവ്വാഴ്ച വെളുപ്പിന് മരണം സംഭവിച്ചു. പരിചരിക്കാൻ ഒപ്പം നിന്ന രണ്ടുപേർ മെഡി ക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story