പത്തനംതിട്ടയിലും ബ്ലാക്ക് ഫംഗസ്; ഒരാൾ മരിച്ചു
text_fieldsപത്തനംതിട്ട: ബ്ലാക്ക് ഫംഗസ് ആശങ്കയിൽ പത്തനംതിട്ട ജില്ലയും. ജില്ലയിൽ രോഗം ബാധിച്ച രണ്ട് പേരിൽ ഒരാൾ മരിച്ചു. പന്തളം തെക്കേക്കര സ്വദേശി കോവിഡ് മുക്തനായശേഷം ചികിത്സയിൽ ഇരിക്കവെയാണ് മരിച്ചത്.
കുന്നന്താനം സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിലുമാണ്. രണ്ടു പേരും കുറെ നാളായി ജില്ലക്ക് പുറത്ത് താമസിക്കുന്നവരാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. കോവിഡ് രോഗികളിലും നെഗറ്റീവ് ആയവരിലുമാണ് ഫംഗസ് കാണപ്പെടുന്നത്.
പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹം തുടങ്ങിയ മറ്റ് അസുഖങ്ങൾ ഉള്ളവരിലുമാണ് ഇത് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവായശേഷം പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയമെടുക്കുന്നത് അപകടാവസ്ഥ വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്.
എല്ലാ ആശുപത്രികളിലും ബ്ലാക്ക്ഫംഗസ് സംശയം തോന്നിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. എ.എൽ. ഷീജ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.