ഓണത്തിന് പ്രിയം നാടൻ വിഭവങ്ങൾക്ക്
text_fieldsപത്തനാപുരം: സ്വാശ്രയ ഓണച്ചന്തകളില്‍ നാടന്‍വിഭവങ്ങള്‍ക്ക് ആവശ്യക്കാരെറേ. ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍നിന്ന് നേരിട്ട് കാര്‍ഷികോൽപന്നങ്ങള്‍ ലഭ്യമാകുന്നത് കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.
കർഷകർക്ക് ശരിയായ വിലയും വാങ്ങാനെത്തുന്നവർക്ക് നാടൻ ഉൽപന്നങ്ങൾ വിലക്കുറവിലും ലഭിക്കുന്നു എന്നതാണ് എറെ ആശ്വാസം.
സ്വാശ്രയവിപണികളില്‍ കർഷകരിൽനിന്ന് സംഭരിക്കുന്ന ഉൽപന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് ജനങ്ങൾക്ക് നൽകുന്നത്. ഏത്തക്കുല, ചേമ്പ്, ചേന, ഇഞ്ചി, പച്ചമുളക്, പാവയ്ക്ക, വെള്ളരി, പയർ, മത്തൻ, കാന്താരി, നാളികേരം എന്നിവയാണ് നാടന്‍ വിപണികളില്‍ എത്തുന്നത്.
കർഷക കൂട്ടായ്മകളുടെ നാടൻ വിപണിയും സജീവമാണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് വിൽപന. കശുവണ്ടി ഫാക്ടറിയിലെയും തോട്ടം മേഖലയിലേയും മറ്റും തൊഴിലാളികൾക്ക് വേതനം ലഭിച്ചതോടെ മന്ദഗതിയിലായിരുന്ന വിപണി സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.