ക്ഷേത്ര ജീവനക്കാരെൻറ മൃതദേഹം വെള്ളക്കെട്ടിൽനിന്നും കണ്ടെത്തി
text_fieldsതിരുവല്ല (പത്തനംതിട്ട): മന്നംകരച്ചിറ സ്വദേശിയായ ക്ഷേത്ര ജീവനക്കാരെൻറ മൃതദേഹം പുന്നിലത്തെ വെള്ളക്കെട്ടിൽനിന്നും കണ്ടെത്തി. പുതുശ്ശേരി വെട്ടു ഞായത്തിൽ ക്ഷേത്രത്തിലെ കഴകക്കാരനായ കാവുംഭാഗം മന്നംകരച്ചിറ തുക്കേലാട്ട് വീട്ടിൽ രമേശ് കുമാറിെൻറ (55) മൃതദേഹമാണ് കണ്ടെത്തിയത്. കവിയൂർ പുന്നിലത്തെ വെണ്ണിയാവിള പുഞ്ചയിലെ വെള്ളക്കെട്ടിൽനിന്നും അഗ്നി ശമന സേന നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മൃതദേഹം ലഭിച്ചത്.
കവിയൂരിലെ ഭാര്യ വീട്ടിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോയ രമേശ് ഉച്ചയായിട്ടും വീട്ടിൽ മടങ്ങിയെത്താത്തതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പുലർച്ചെ ആറിന് രമേശിനെ പുന്നിലം ഭാഗത്ത് കണ്ടതായി സമീപവാസികളിൽനിന്നും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
തിരുവല്ല പൊലീസെത്തി മേൽനടപടി സ്വീകരിച്ച മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജ്യോതി. മക്കൾ: വിഷ്ണു, വിദ്യ. സംസ്കാരം പിന്നീട്.
റോഡിന് കുറുകെ അഞ്ചടിയോളം ഉയരത്തിലുള്ള വെള്ളക്കെട്ട് മറികടക്കാൻ ശ്രമിക്കുന്നതിനിടെ രമേശൻ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
തിരുവല്ല ഫയർ സ്റ്റേഷൻ ഓഫിസർ പി.ബി. വേണുകുട്ടെൻറ നേതൃത്വത്തിൽ ഫയർമാന്മാരയ ഗോപകുമാർ, ജയൻ മാത്യു, പ്രജോഷ്, എൻ.ആർ. ശശികുമാർ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.