പ്രമുഖ വ്യവസായി ടെക്സാസ് ഷാഹുൽ ഹമീദ് നിര്യാതനായി
text_fieldsഷാർജ: ഷാർജയിലെ പ്രമുഖ വ്യവസായിയും കെ.എം.സി.സി ഉൾപ്പെടെ നിരവധി സംഘടനകളുടെ അമരക്കാരനും ദർശന ടി.വി എക്സിക്യൂട്ടിവ് ഡയറക്ടറുമായിരുന്ന കോഴിക്കോട് അത്തോളി കൊങ്ങന്നൂർ സ്വദേശി ടെക്സാസ് ഷാഹുൽ ഹമീദ് (60) നാട്ടിൽ നിര്യാതനായി. പാണക്കാട് മമ്മദ് കോയ ഹാജി-നബീസ ദമ്പതികളുടെ മകനാണ്.
നാല് പതിറ്റാണ്ടു മുമ്പ് യു.എ.ഇയിലെത്തിയ ഷാർജക്കാരുടെ സ്വന്തമായ പാണക്കാട് ഹമീദ്ക്കയുടെ തുടക്കം ഓഫിസ് ബോയ് ആയിട്ടായിരുന്നു. കെട്ടിടത്തിലെ വാച്ച്മാനായും കുവൈത്തിലെ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരനായും പയറ്റിയശേഷമാണ് സ്വദേശിയുടെ പിന്തുണയോടെ 2001ൽ ടെക്സാസ് മാനേജ്മെൻറ് കൺസൾട്ടൻറ് എന്ന സ്ഥാപനം തുടങ്ങുന്നത്.
വിശ്വസ്തതയും കൃത്യനിഷ്ഠതയും ഇടപാടുകാരോടുള്ള സൗഹൃദം നിറഞ്ഞ പെരുമാറ്റവും കമ്പനിയെ ഉയർച്ചയിലേക്ക് വളർത്തി. യു.എ.ഇയിലും ഇന്ത്യയിലുമായി ആശുപത്രി, ഫാർമസി, എൻജിനീയറിങ് കോളജ് തുടങ്ങി വൻ വ്യാപാര സമുച്ചയമായി അതുവളർന്നു.
പിതാവിനോടുള്ള കടപ്പാടും സ്നേഹവുമാണ് മമ്മദ് കോയ ചാരിറ്റബിൾ ട്രസ്റ്റിെൻറ രൂപീകരണത്തിലെത്തിച്ചത്. നിർധനരായ അഞ്ചു പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊണ്ട് തുടങ്ങിയ ട്രസ്റ്റ് ജീവകാരുണ്യ രംഗത്ത് ഇന്നും സജീവമാണ്.
ഭാര്യ: ആയിഷബി ഉമ്മര്‍ കണ്ടി. മക്കള്‍: ഷഹനാസ്, ഷെഫീഖ, മുഹമ്മദ് ഹിഷാം ഷാഹുല്‍. മരുമക്കള്‍: അഹമ്മദ് സുറൂര്‍ കാരക്കുന്ന്, ഷഫാദ് കോലോത്ത്. സഹോദരങ്ങള്‍: മൊയ്തീന് കോയ, അബ്ദുസ്സമദ്, അബൂബക്കര്‍, സുബൈദ, ഫാത്തിമ, മുനീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.