Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightസ്പീക്കർ എ.എൻ....

സ്പീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന നിര്യാതയായി

text_fields
bookmark_border
AN Shamseers mother AN Sareena
cancel

തലശ്ശേരി: നിയമസഭ സ്പീക്കറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ​'ആമിനാസി'ൽ എ.എൻ സറീന(70)അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം.

പരേതനായ കെ.പി. അബൂബക്കർ ആണ് പിതാവ്. മാതാവ്: പരേതയായ എ.എൻ. ആസിയുമ്മ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന.

മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്‌കറ്റ്). ‌സഹോദരങ്ങൾ: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുൾ സലാം, എ.എൻ. വാഹിദ. കബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speaker AN ShamseerAN Sareena
News Summary - Speaker AN Shamseers mother passed away
Next Story