Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightതനിച്ചു താമസിക്കുന്ന...

തനിച്ചു താമസിക്കുന്ന വയോധികന്‍ മരിച്ച നിലയില്‍

text_fields
bookmark_border
death
cancel

കൊടകര: ആളൂരില്‍ തനിച്ചു താമസിക്കുന്ന വയോധികനെ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആളൂര്‍ പെട്രോള്‍ പമ്പിനു പുറകിലുള്ള ഐനിക്കാട്ടില്‍ വേലായുധന്റെ മകന്‍ രാമകൃഷ്ണനെ(65)യാണ് മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ നെറ്റിയിലും തലയുടെ ഒരു വശത്തും ചെറിയ മുറിവുകള്‍ കാണപ്പെട്ടു.

ചൊവ്വാഴ്ച രാത്രി വൈകി വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ആളൂര്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പ്രത്യക്ഷത്തില്‍ കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുവകളൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോര്‍്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും പോലിസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - An elderly man living alone was found dead
Next Story