തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ എം. വിജയൻ നിര്യാതനായി
text_fieldsതൃശൂര്‍: സി.പി.ഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ല കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം. വിജയന്‍ (82) നിര്യാതനായി.
ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം, ഇസ്‌കസ്, ഐപ്‌സോ, യുവകലാസാഹിതി സംഘടനകളുടെ ആദ്യകാല ഭാരവാഹി തുടങ്ങി സര്‍വീസ്, രാഷ്ട്രീയ, സാമൂഹ്യ കലാ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ പതിപ്പിച്ച അദ്ദേഹം ഗ്രന്ഥകാരനുമാണ്. കൊല്ലം ജില്ലയില്‍ ജനിച്ച എം. വിജയന്‍ തൃശൂര്‍ പൂങ്കുന്നത്താണ് സ്ഥിരതാമസം.
ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ പൂങ്കുന്നത്തെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കാരം നടക്കും.
ഭാര്യ: എന്‍. സരസ്വതി (റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ). മക്കള്‍: പ്രെഫ. മിനി (കേരള സർവകലാ കാര്യവട്ടം കാമ്പസ്), അനില്‍കുമാര്‍ (ബിസിനസ്). മരുമകന്‍: അജിത്ത്കുമാര്‍ (എൽജിനീയര്‍, മലബാര്‍ സിമന്റ്‌സ്). എം. വിജയന്റെ നിര്യാണത്തില്‍ സി.പി.ഐ തൃശൂര്‍ ജില്ല കൗണ്‍സില്‍ അനുശോചിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ സര്‍വകക്ഷി അനുശോചന യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.