വ്യാജ ഇ-മെയിൽ ഐ.ഡിയിലൂടെ പണം തട്ടിപ്പ്: സൈബർ വിഭാഗം അന്വേഷണം തുടങ്ങി
text_fieldsതൃശൂർ: വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കി ഓൺലൈനിലൂടെ പണം തട്ടിപ്പ്. തൃശൂരിൽ നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർക്ക് കാൽ ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.
തൃശൂരിലും ഗുരുവായൂരിലുമുള്ള കോളജ് പ്രിൻസിപ്പൽമാരും ഇരയായി. മെയിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചിലർ നേരിൽ ബന്ധപ്പെട്ടപ്പോഴാണ് കാര്യം അറിഞ്ഞത്.
ഗുരുവായൂരിലെ കോളജ് പ്രിൻസിപ്പലിെൻറ പേരിലുണ്ടാക്കിയ വ്യാജ ഐ.ഡിയിൽനിന്ന് കോളജിലെ അധ്യാപക, അനധ്യാപക ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശം എത്തിയതാണ് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച ഒടുവിലെ പരാതി.
താൻ വിഷമഘട്ടത്തിലാണെന്നും അടിയന്തരമായി ഓൺലൈൻ മുഖേന 5000 രൂപയുടെ നാല് ഗിഫ്റ്റ് കൂപ്പൺ എടുത്ത് നൽകണമെന്നും വൈകീട്ട് മടക്കി നൽകാമെന്നും പ്രിൻസിപ്പൽ പറയുന്നതായാണ് സന്ദേശം.
സമാന സന്ദേശമാണ് തൃശൂരിലെ കോളജ് പ്രിൻസിപ്പലിനും ലഭിച്ചത്. അധ്യാപകരിൽ ചിലർ മെയിൽ ലഭിച്ചതോടെ പ്രിൻസിപ്പലിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം കാര്യം അറിഞ്ഞത്.
കഴിഞ്ഞ ദിവസം നഗരത്തിലെ ഡോക്ടർക്ക് അടുത്ത സുഹുത്തിെൻറ പേരിൽ സന്ദേശം ലഭിച്ചു. ഉടൻ 20,000 രൂപ ഓൺലൈനിൽ മുടക്കി.
പിന്നീട് സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. സംഭവത്തിൽ സൈബർ വിഭാഗം അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.