കലാനിലയം ഗോപിനാഥൻ അന്തരിച്ചു
text_fieldsതൃശൂർ: പ്രശസ്ത കഥകളി വേഷം കലാകാരൻ കലാനിലയം ഗോപിനാഥൻ(55) അന്തരിച്ചു. അർബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിലെ കഥകളി വേഷം വിഭാഗം മേധാവിയായിരുന്നു കലാനിലയം ഗോപിനാഥൻ. ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച കലാമണ്ഡലം കഥകളി വേഷം അവാർഡ് ഇദ്ദേഹത്തിനായിരുന്നു.
പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം പ്രഷീജയാണ് ഭാര്യ. ഹരികൃഷ്ണൻ, യദുകൃഷ്ണൻ എന്നിവർ മക്കളാണ്.മൃതദേഹം ഇന്ന് ഉച്ചക്ക് മൂന്നു മണി മുതൽ 4.30 വരെ ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും.
പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഞളാകുരുശ്ശി പുളക്കൽ നാരായണിന്റെയും സരോജിനി അമ്മയുടെയും ആറു മക്കളിൽ ഒരാളായി 1967 മെയ് 29നാണ് കലാനിലയം ഗോപിനാഥൻ ജനിച്ചത്. കലാമണ്ഡലം കെ.ജി. വാസുദേവൻ നായരുടെ കീഴിൽ കഥകളി പഠനം ആരംഭിച്ചു. 1981ൽ ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ കഥകളി വേഷം പഠനത്തിനായി ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.