Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഅമ്മയോടൊപ്പം കാണാതായ...

അമ്മയോടൊപ്പം കാണാതായ മകന്‍റെ മൃതദേഹം കനാൽതീരത്ത്​ കണ്ടെത്തി; അമ്മയെ കുറിച്ച്​ വിവരമില്ല

text_fields
bookmark_border
അമ്മയോടൊപ്പം കാണാതായ മകന്‍റെ മൃതദേഹം കനാൽതീരത്ത്​ കണ്ടെത്തി; അമ്മയെ കുറിച്ച്​ വിവരമില്ല
cancel

കൊടുങ്ങല്ലൂർ: അമ്മയോടൊപ്പം കാണാതായ മകന്‍റെ മൃതദേഹം കരക്കടിഞ്ഞു. പെരിഞ്ഞനം പൊൻമാനികുടം വേളക്കാട്ട് വേലായുധന്‍റെ മകൻ രാധാകൃഷ്ണൻ (60) ന്‍റെ മൃതദേഹമാണ് കൊടുങ്ങല്ലൂർ കാവിൽകടവ് കനോലി കനാൽ തീരത്ത് കണ്ടെത്തിയത്. 94 വയസ്സ് ഉള്ള മാതാവ് കാർത്യായനിയോടൊപ്പമാണ് രാധാകൃഷ്ണനെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കയ്പമംഗലം പൊലീസിൽ ബുധനാഴ്ച പരാതി നൽകിയിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ പൊൻമാനികുടത്തിന്‍റെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കനോലി കനാലിന്‍റെ കൊടുങ്ങലൂർ തീരത്ത് മൃതശരീരം അടിഞ്ഞത്. അജ്ഞാത മൃതദേഹം എന്ന നിലയിൽ അന്വേഷണം തുടങ്ങിയ വേളയിലാണ് ബന്ധുക്കളും ഭാര്യ സുരജയും സ്ഥലത്തെത്തി രാധാകൃഷ്ണനാണെന്ന്​ തിരിച്ചറിഞ്ഞത്. കൂടെ ഉണ്ടായിരുന്ന അമ്മയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊടുങ്ങല്ലൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missingman missing
News Summary - Missing son's body Found on canal bank; No information about mother
Next Story