പുള്ളിമാൻ മിഴിയുടെ പാട്ടെഴുത്തുകാരൻ ഇനി ഓർമ
text_fieldsകൊടുങ്ങല്ലൂർ: കേരളമാകെ വൈറലായ ‘പുള്ളിമാൻമിഴി’ എന്ന ചിന്തുപാട്ടിന്റെ രചയിതാവ് മതിലകം കിഴക്കുംപുറം ഇളനിക്കൽ ഇ.എ. സുകുമാരൻ ഓർമയായി. തീരദേശത്തെ നാടൻ കലാപ്രതിഭയും നാടകപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന പരേതനായ ഇ.എ.എസ്. പുതിയ കാവിന്റെ സഹോദരനാണ്.
ചിന്തുപാട്ടിനൊപ്പം ഭജനയും വില്ലടിച്ചാംപാട്ടും എഴുതിയ സുകുമാരൻ അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘പുള്ളിമാൻ മിഴി’ എന്ന ഗാനം 20 വർഷം മുമ്പാണ് രചിച്ചത്. കോട്ടായി കാരണവർ വനിതാ കാവടി ചിന്ത് സംഘത്തിലെ ഹൃദ്യ എന്ന ഗായിക ആലപിച്ച ഈ ഗാനം സന്ദീപ് പോത്താനി എന്ന യൂട്യൂബർ ആണ് വിഡിയോ എടുത്ത് പ്രചരിപ്പിച്ചത്.
ദിവസങ്ങൾക്കുള്ളിൽ വിഡിയോ വൈറലാകുകയും തുടർന്ന് പാട്ട് എഴുതി സംഗീതം നൽകിയ സുകുമാരനെ തേടി നിരവധി അന്വേഷണങ്ങൾ എത്തുകയും ചെയ്തിരുന്നു. പല കലാ സംഘങ്ങളും അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തു. കലാരംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ചിട്ടും വേണ്ട പരിഗണന ലഭിക്കാത്ത നിരവധി നാടൻ കലാകാരന്മാരുടെ പ്രതിനിധിയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.