വിദ്യാർഥിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു
text_fieldsമണ്ണുത്തി: ഒരപ്പൻകെട്ട് വെള്ളക്കെട്ടിൽ വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. മണ്ണുത്തി പൊറത്തൂര്‍ പള്ളികുന്നത്ത് വീട്ടില്‍ ഷൈജുവിെൻറ മകള്‍ ഡാരിസ് മരിയയാണ് (16) മരിച്ചത്.
ബന്ധുവായ റയാന് ജോസഫിന് (അഞ്ച്) പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ബന്ധുക്കൾക്കൊപ്പം ഒരപ്പൻകെട്ട് സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഉടൻ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡാരിസ് മരിയയെ രക്ഷിക്കാനായില്ല. പിതാവ് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റാണ്. മാതാവ്: ഗ്രീന്‍സ് (പാലക്കാട് ജില്ല ആശുപത്രി ലാബ് ടെക്നീഷ്യൻ). സഹോദരന്: ഡെന്നിസ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.