ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണു മരിച്ചു
text_fieldsമതിലകം: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെൻ്ററിനടുത്ത് മുള്ളച്ചാം വീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ ( ) ആണ് മരിച്ചത്.
മതിലകം ബാപ്പുട്ടി മുസ്ലിയാരുടെ ചെറുമകനാണ്. മതിലകം പുന്നക്കബസാർ ആക്ട്സിന്‍റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ " മ്യൂസിക്ക് ഓൺ വീൽസ് " ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. വേദിയിൽ പാട്ടു പാടിയ കബീർ ഇറങ്ങി വന്ന് തൻ്റെ മുചക്ര സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടനെ ആക്ട്സ് ആംബുലൻസിൽ കൊടുങ്ങല്ലൂർ എ .ആർ .ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഗാനമേള വേദിയിൽ നേരത്തേ എത്തിയ കബീർ ഓർക്കസ്ട്ര സജ്ജമാക്കാനും നേതൃത്വം നൽകിയിരുന്നു. പാട്ടു പാടുന്നതോടൊപ്പം ഗാനമേളകളുടെ സംഘാടകനായും പ്രവർത്തിച്ചു വരികയായിരുന്നു. ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗമാണ്. മൃതദ്ദേഹം എ.ആർ. ആശുപത്രിയിൽ. ഖബറടക്കം വ്യാഴാഴ്ച മതിലകം ജുമാ മസ്ജിജിദ് ഖബറിസ്ഥാനിൽ നടക്കും.
മാതാവ്: നബീസ. സഹോദങ്ങൾ: അബ്ദുൽ ഖാദർ, ഷിഹാബ് (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.