Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightതെങ്ങിൽ നിന്നും വീണ്...

തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
cancel

പുന്നയൂർക്കുളം: തെങ്ങിൽ നിന്നും വീണ് വയോധികനായ തൊഴിലാളി മരിച്ചു. കൊച്ചന്നൂരിലെ തെങ്ങു കയറ്റത്തൊഴിലാളിയായ കുന്നുംകാട്ടിൽ വിജയനാണ് (64) മരിച്ചത്. ബുധനാഴ്ച്ച രാവിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തെങ്ങ് കയറുന്നതിനിടെ താഴെ വീഴുകയായിരുന്നു.

കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് മരണം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വടക്കേക്കാട് പഞ്ചായത്തിലെ നാലാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ: സരസു. മക്കൾ: സജീവ്, സജിത, സംഗീത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The worker fell from a coconut tree and died
Next Story