Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2024 9:49 PM IST Updated On
date_range 28 Sept 2024 9:49 PM ISTതൃശൂരിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ; മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്‍റെ ഭീഷണി മൂലമെന്ന് ആരോപണം
text_fieldsbookmark_border
തൃശൂർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. വിയൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ രതീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഏറെനാളായി വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു.
സമ്മർദ്ദം സഹിക്കാതെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story