ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ (40) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗറിലെ 'നിരഞ്ജന'യിലായിരുന്നു താമസം. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി. സോമശേഖരൻ നാടാരാണ് പിതാവ്. മാതാവ് പ്രഭ മൂന്ന് വർഷം മുമ്പ് മരിച്ചു. സ്വപ്ന, സ്മിത എന്നിവർ സഹോദിരമാർ. വീട്ടിലും തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലും പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ നാനാതുറയിൽ ഉള്ളവർ ആദരാജ്ഞലി അർപ്പിച്ചു. തുടർന്ന് തൃക്കണ്ണാപുരം പൂഴിക്കുന്നിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.