മകളുടെ പേരിൽ തുടങ്ങിയ ബേക്കറി തുറക്കാനായില്ല; കടം കയറിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
text_fieldsബാലരാമപുരം: ഏറെ പ്രതീക്ഷകളുമായി മകളുടെ പേരിൽ തുടങ്ങിയ ബേക്കറി തുറക്കാനാകാതെ കടബാധ്യത ഏറിയ യുവാവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം ശാലിഗോത്രത്തെരുവ് ന്യൂ സ്ട്രീറ്റില്‍ ശ്രീനന്ദനയില്‍ മുരുകന്‍ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന് പുറകില്‍ തുണിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ബാലരാമപുരം ദേശീയപാതയില്‍ തയ്ക്കാപ്പള്ളിക്ക് സമീപം ശ്രീനന്ദന എന്ന പേരില്‍ ബേക്കറി കട ജനുവരിയിലാണ് മുരുകൻ തുടങ്ങിയത്. ഭാര്യയുടെ സ്വര്‍ണാഭരങ്ങല്‍ പണയം വച്ചും ബാങ്കില്‍ നിന്ന് വായ്പയെടുത്തുമാണ് ബേക്കറി തുടങ്ങിയത്. ലോക്ഡൗൺ കാരണം കട തുറക്കാനാകാത്തതിനാലും കച്ചവടം ഇല്ലാത്തതിനാലും ഏറെ പ്രയാസത്തിലായിരുന്നു മുരുകൻ.
നിത്യവൃത്തിക്ക് പോലും വരുമാനം തികയാത്തതിന്‍റെ സങ്കടം പലപ്പോഴും വീട്ടുകാരുമായി ഇദ്ദേഹം പങ്കു വെച്ചിരുന്നു. കച്ചവടമില്ലാത്തതിനാൽ വായ്പകളുടെ ബാധ്യതയും താങ്ങാനാകുന്നുണ്ടായിരുന്നില്ല. ഉച്ചക്കടയിലെ ബേക്കറിയില്‍ വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന മുരുകന്‍ സ്വന്തമായി ഒരു ബേക്കറി തുടങ്ങണമെന്ന ആഗ്രഹത്തിലാണ് തയ്ക്കാപ്പള്ളിക്ക് സമീപം ബേക്കറി ആരംഭിച്ചത്. നളിനിയാണ് മുരുകന്‍റെ ഭാര്യ. മകള്‍: ശ്രീനന്ദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.