മകൾ കരൾ പകുത്തുനൽകിയെങ്കിലും സജി യാത്രയായി
text_fieldsപോത്തൻകോട് (തിരുവനന്തപുരം): കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപകൻ മരിച്ചു. കാട്ടായിക്കോണം ഗവ. മോഡൽ യു.പി സ്കൂളിലെ അധ്യാപകൻ തോന്നക്കൽ സാരംഗി നഗർ പ്രശാന്തത്തിൽ ജി. സജി (50) ആണ് മരിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആഗസ്റ്റ് 24നായിരുന്നു കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. അവസാനവർഷ ബിരുദ വിദ്യാർത്ഥിനിയായ മകളാണ് കരൾ പകുത്ത് നൽകിയത്.
21 ദിവസത്തെ ചികിത്സ അവസാനിക്കുന്ന ദിവസമാണ് മരണം. തോന്നക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാനാണ്. പരിസ്ഥിതി പ്രവർത്തകനും നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രവർത്തകനുമായിരുന്നു സജി.
മൃതദേഹം കാട്ടായിക്കോണം യു.പി സ്കൂളിലെ പൊതുദർശനത്തിനുശേഷം തോന്നക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മഞ്ജു. മക്കൾ: ഗൗരീ നന്ദന, ഗൗരീ വന്ദന. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വീട്ടിലെത്തി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.