ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മുൻപൊലീസ് ഉദ്യാഗസ്ഥൻ മരിച്ചു
text_fieldsവിഴിഞ്ഞം: വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മുൻപൊലീസ് ഉദ്യാഗസ്ഥൻ മരിച്ചു. കാഞ്ഞിരംകുളം വേങ്ങനിന്ന വടക്കരിക് പുത്തൻവീട്ടിൽ മനോഹരൻ ആണ് (57) മരിച്ചത്.
അയൽവാസികളായ മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറിയാണ് മനോഹരനെ ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മനോഹരൻ ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്.
അയൽവാസിയായ സുരേഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും ഇവർ തമ്മിൽ നേരത്തേ തർക്കം ഉണ്ടായിരുന്നതായും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.
പ്രതികളായ കാഞ്ഞിരംകുളം വേങ്ങനിന്ന വടക്കരിക് എ.എസ്.എസ് ഭവനിൽ സുരേഷ്, സുനിൽ എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ആക്രമണ സംഘത്തിലെ മൂന്നാമനായ വിജയനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
മനോഹരൻ വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷനിലെ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: അനിതകുമാരി. മക്കൾ: കൃഷ്ണ, അരുണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.